ന്യൂഡല്‍ഹി: ആരോഗ്യ പദ്ധതിയായ ആര്‍.എസ്.ബി.വൈ കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നു. അമ്പത് കോടി ജനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും പദ്ധതിയുടെ ചുമതല ആരോഗ്യമന്ത്രാലയത്തിന് ലഭിച്ച് ഒരു വര്‍ഷം പിന്നിട്ട അവസരത്തിലാണീ ശ്രമം.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കൂടുതല്‍ പേര്‍ക്ക് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കും. മറ്റ് മന്ത്രാലയങ്ങള്‍ തയ്യാറാക്കുന്ന ആരോഗ്യ സംബന്ധമായ പദ്ധതികള്‍ക്കായി ഒരു പ്രത്യേക പ്ലാറ്റ്‌ഫോം തയ്യാറാക്കാനും ആരോഗ്യമന്ത്രാലയത്തിന് പദ്ധതിയുണ്ട്. ശിശു ക്ഷേമ മന്ത്രാലയത്തിന്റെ ജനനി സുരക്ഷാ യോജനയാണ് ഇതിന് പ്രേരണയായിട്ടുള്ളത്. ഇത്തരം പദ്ധതികള്‍ ഒരേ രജിസ്‌ട്രേഷന്‍ സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്നതിനാണ് പുതിയ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പുതിയ പരിഷ്‌കരിച്ച ആര്‍എസ്ബിവൈ പദ്ധതി പുതിയ പേരിലായിരിക്കും സര്‍ക്കാര്‍ അവതരിപ്പിക്കുക. 2017-18 സാമ്പത്തിക വര്‍ഷത്തിലായിരിക്കും ഇത് പ്രാബല്യത്തില്‍ വരികയെന്നും റിപ്പോര്‍ട്ടുണ്ട്.
Post Your Comments