ഡൈൻഔട്ടിനെ പൂർണമായും ഏറ്റെടുക്കാനൊരുങ്ങി സ്വിഗ്ഗി. റസ്റ്റോറന്റുകളിലെ ടേബിൾ റിസർവേഷൻ, ബിൽ പേയ്മെന്റ് സേവനങ്ങളാണ് ഡൈൻഔട്ട് നൽകുന്നത്. ടൈംസ് ഇന്റർനെറ്റിന്റെ കീഴിലാണ് ഡൈൻഔട്ട്.
2012ൽ അങ്കിത് മൽഹോത്ര, നിഖിൽ ബക്ഷി, സാഹിൽ ജെയിൻ, വിവേക് പൂർ എന്നിവർ ചേർന്നാണ് ഡൈൻഔട്ട് ആരംഭിച്ചത്. 2014ൽ ടൈംസ് ഇന്റർനെറ്റ് 10 മില്യൺ ഡോളറിനാണ് ഡൈൻഔട്ടിനെ ഏറ്റെടുത്തത്. ഇന്ന് 150-200 മില്യൺ ഡോളർ വരെ മൂല്യമാണ് ഡൈൻഔട്ടിന് കണക്കാക്കുന്നത്.
ഏതാണ്ട് രാജ്യത്തെ 20 നഗരങ്ങളിലാണ് ഡൈൻഔട്ട് സേവനം ലഭ്യമാക്കുന്നത്. കേരളത്തിൽ കൊച്ചിയിൽ ഡൈൻഔട്ട് സേവനം ഉണ്ട്. ഭക്ഷ്യ വിതരണ രംഗത്തെ പ്രമുഖനായ സ്വിഗ്ഗി ഡൈൻഔട്ടിനെ ഏറ്റെടുക്കുന്നതോടെ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Post Your Comments