ക്ഷീണകറ്റാന്‍ മറ്റ് ജ്യൂസുകളേക്കാള്‍ നല്ലതാണ് കരിമ്പിൻ ജ്യൂസ്. ശുദ്ധമായ കരിമ്പിൻ നീരിന് ഔഷധഗുണവും ഏറെയുണ്ട്. കരള്‍രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുവാനും മഞ്ഞപിത്ത ശമനത്തിനുമൊക്കെ കരിമ്പിന്‍ ജ്യൂസ് ഏറെ നല്ലതാണ്. കരളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്താനും ഇതുവഴി മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിന്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉല്‍പാദനം തടയാനും കരിമ്പിന്‍ ജ്യൂസ് സഹായിക്കും.
കരിമ്പിന്‍ ജ്യൂസില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഭാരം കുറക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒരു ജ്യൂസാണ് കരിമ്പ്. ദിവസവും ഒരു ഗ്ലാസ്സ് കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഉന്‍മേഷം വര്‍ദ്ധിപ്പിക്കുന്നതിനും കരിമ്പിന്‍ ജ്യൂസ് എന്തുകൊണ്ടും നല്ലതാണ്. ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയതാണ് കരിമ്പിൻ ജ്യൂസ്.
Read Also : യുവതികളിൽ ഹൃദയാഘാതത്തിന്റെ നിരക്ക് വർദ്ധിച്ച് വരുന്നതായി പഠനം
പ്രമേഹരോഗികള്‍ക്കു പറ്റിയ ഒരു മധുരം കൂടിയാണ് കരിമ്പിൻ ജ്യൂസ്. രക്തത്തിലെ ഗ്ലൂക്കോസ് തോത് ശരിയായ അളവില്‍ നില നിര്‍ത്താന്‍ ഇത് സഹായിക്കും. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ പല ധാതുക്കളുടേയും ഉറവിടമാണ് കരിമ്പിൻ ജ്യൂസ്. അസുഖങ്ങള്‍ വരുമ്പോള്‍ ശരീരത്തില്‍ നിന്നുണ്ടാകുന്ന പോഷകനഷ്ടം കുറയ്ക്കാന്‍ ഇത് സഹായിക്കും. നിര്‍ജലീകരണം മാറ്റാനും കരിമ്പിൻ ജ്യൂസ് നല്ലതാണ്.
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കരിമ്പിന്‍ ജ്യൂസ് ഏറെ നല്ലതാണ്. രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കരിമ്പിന്‍ ജ്യൂസ് സഹായിക്കുന്നു. നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കരിമ്പ് ജ്യൂസ് ഗുണം ചെയ്യും.
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സഹായിക്കുന്ന ഒന്നാണ് കരിമ്പിന്‍ ജ്യൂസ്. ഇത് ശരീരത്തിലെ മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നതിന് സഹായിക്കുന്നു.
Post Your Comments