ഹൈദരാബാദ്: സംസ്ഥാനത്തെ ദുരഭിമാനകൊലയില്‍ സഹോദരനടക്കമുള്ള പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട നാഗരാജുവിന്റെ ഭാര്യ അഷ്‌റിന്‍ സുല്‍ത്താന എന്ന പല്ലവി. മാസങ്ങൾ നീണ്ട ഗൂഢാലോചനയ്ക്കൊടുവിലാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ്, ഭർത്താവിനെ കൊലപ്പെടുത്തിയ തന്റെ സഹോദരൻ അടക്കമുള്ള പ്രതികൾക്ക് വധശിക്ഷ തന്നെ ലഭിക്കണമെന്ന് സുൽത്താന ആവശ്യപ്പെട്ടത്. ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു നാഗരാജുവിനെ പ്രതികൾ ആക്രമിച്ചതും കൊലപ്പെടുത്തിയതും.
സംഭവത്തിൽ യുവതിയുടെ സഹോദരനും സുഹൃത്തും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സയ്ദ് അഹമ്മദും ബന്ധു മസൂദ് അഹമ്മദും അറസ്റ്റിലായതിന് പിന്നാലെ, ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും കൊലപാതത്തിന് ആസൂത്രണം നടത്തിയ മറ്റ് ബന്ധുക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സുല്‍ത്താന ആവശ്യപ്പെട്ടു. താന്‍ മരിക്കുന്നത് വരെ ഭര്‍ത്താവ് നാഗരാജുവിന്റെ ഓര്‍മകളുമായി അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെ കഴിയുമെന്നും അഷ്റിന്‍ പറയുന്നു.
Also read:ചെറുപയർ കുട്ടികൾക്ക് നൽകൂ : ഗുണങ്ങൾ നിരവധി
‘ഞങ്ങളുടെ വിവാഹത്തിന് മാസങ്ങൾക്ക് മുമ്പ്, അവനോട് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചോളാൻ ഞാൻ പറഞ്ഞു. ഞാൻ കാരണം അവന്റെ ജീവന് ഭീഷണി ഉണ്ടാകുമെന്ന് മനസിലായതോടെയാണ് ഈ ബന്ധത്തിൽ നിന്നും പിന്തിരിയാൻ ഞാൻ ശ്രമിച്ചത്. എന്റെ വീട്ടുകാർ അവനെ ഭീഷണിപ്പെടുത്തിയിരുന്നു. കൊല്ലുമെന്ന് പറഞ്ഞു. എന്റെ സഹോദരൻ അടക്കമുള്ളവർ ഞങ്ങളെ ആക്രമിച്ചപ്പോൾ ആരും തിരിഞ്ഞുപോലും നോക്കിയില്ല. ആരെങ്കിലും സഹായിച്ചിരുന്നുവെങ്കിൽ അവനിപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നു’, സുൽത്താന പറയുന്നു.
കഴിഞ്ഞ ബുധനാഴ്ച ഹൈദരാബാദിലെ സരൂര്‍നഗറിലായിരുന്നു സംഭവം. കാര്‍ വില്‍പനക്കാരനായ ബി.നാഗരാജുവാണ് (25) ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. അടിച്ചും കുത്തിയും ക്രൂരമായിട്ടാണ് പ്രതികൾ യുവാവിനെ കൊലപ്പെടുത്തിയത്. യുവതിയുടെ കണ്‍മുന്നിലിട്ടാണ് അക്രമിസംഘം ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. നാഗരാജുവിനെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Post Your Comments