ഡൽഹി: ഡൽഹിയുടെ കോവിഡ് കണക്കുകളിൽ തെറ്റില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ഡൽഹിയിലെ കോവിഡ് മരണങ്ങളുടെ കണക്കുകളിലൊന്നും കൃത്രിമമില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ഡൽഹിയുടെ കോവിഡ് കണക്കുകളെല്ലാം നൂറു ശതമാനം കൃത്യവും യഥാർത്ഥവും ആണ്. യാതൊരുവിധ കൃത്രിമവും അതിൽ കാണിച്ചിട്ടില്ല ഏകദേശം 25,600 പേർ കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട്. ഇതെല്ലാം കൃത്യമായി കണക്കുകളാക്കി സൂക്ഷിച്ചിട്ടുമുണ്ട്. ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാതെ വിട്ടിട്ടില്ല’ സത്യേന്ദർ ജെയിൻ വെളിപ്പെടുത്തി.
ഇന്ത്യ പുറത്തുവിട്ട കോവിഡ് മരണങ്ങളുടെ കണക്കിലും വളരെയധികം കൂടുതൽപേർ യഥാർത്ഥത്തിൽ മരിച്ചിട്ടുണ്ട് എന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇതിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് ഇന്ത്യൻ ഗവൺമെന്റ് രംഗത്തെത്തി. സംഭവത്തെ തുടർന്നാണ് പ്രഖ്യാപനവുമായി ഡൽഹി ആരോഗ്യമന്ത്രാലയം രംഗത്തെത്തിയത്.
Post Your Comments