പരവൂർ: അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുവീഴ്ത്തിയ വഴി യാത്രക്കാരനായ വിമുക്തഭടൻ മരിച്ചു. പരവൂർ കൂനയിൽ തെക്കേവീട്ടിൽ എസ്. ധനപാലൻ (76) മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പരവൂർ ബസ് സ്റ്റാന്റിന് സമീപമായിരുന്നു അപകടം. മുനിസ്സിപ്പൽ ബസ് സ്റ്റാന്റിൽ ബസ് ഇറങ്ങി വീട്ടിലേയ്ക്ക് നടക്കവെയാണ് അപകടമുണ്ടായത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് നെടുങ്ങാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം നടത്തി. ഭാര്യ : ഷൈലാമണി (അധ്യാപിക കോട്ടപ്പുറം ജി.എൽ.പി.എസ്). മക്കൾ: സഞ്ജയൻ, സജീവ്, സജിത. മരുമക്കൾ : അശ്വതി, അഖില, അരവിന്ദ്.
Post Your Comments