തിരുവനന്തപുരം : തൊഴിലാളികളുടെ അവകാശങ്ങൾ ചവുട്ടിമെതിക്കുന്ന കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്ന് എം. വിൻസെന്റ് എം.എൽ.എ. ഫാസിസ്റ്റ് തൊഴിലാളി വിരുദ്ധ സമീപനങ്ങൾക്കെതിരെ ശക്തമായ പ്രതിരോധങ്ങൾ ഉയർന്നു വരുന്നതിനുള്ള പ്രചോദനമാകട്ടെ മെയ് ദിന സ്മരണകളെന്നും അദ്ദേഹം പറഞ്ഞു.
തൊഴിൽ നിയമങ്ങൾ കാച്ചിക്കുറുക്കി നാല് ലേബർ കോഡുകളാക്കി തൊഴിൽ നിയമങ്ങൾ അട്ടിമറിച്ച കേന്ദ്ര ഗവൺമെന്റും തൊഴിലാളിവിരുദ്ധ സമീപനങ്ങളാണ് സ്വീകരിക്കുന്നതെന്നും എം. വിൻസെന്റ് എം.എൽ.എ ആരോപിച്ചു.
ആൾ കേരള ചുമട്ടു തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി. സംഘടിപ്പിച്ച മേയ് ദിന റാലിയോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ പാലോട് രവി റാലി ഫ്ലാഗ് ഓഫ് ചെയ്ത് പ്രസംഗിച്ചു.
Post Your Comments