ബാങ്ക് ഓഫ് മഹാരാഷ്ട്ര 355 കോടി രൂപ അറ്റാദായം നേടി. ഇക്കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിലാണ് അറ്റാദായം നേടിയത്.
ബാങ്കിന്റെ പ്രധാന ലാഭക്ഷമത അനുപാതമായ അറ്റ പലിശ മാർജിൻ 3.17 ശതമാനം ആയിട്ടുണ്ട്. കൂടാതെ, അറ്റ പലിശ വരുമാനം ഇതേ കാലയളവിൽ 16.5 ശതമാനം വർദ്ധിച്ച് 1612 കോടി രൂപയിലെത്തി. പ്രവർത്തനലാഭം 1179 കോടി രൂപയാണ്. മുൻവർഷത്തെ അറ്റാദായത്തിന്റെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 115.19 ശതമാനം കൂടുതലാണെന്ന് മാനേജിംഗ് ഡയറക്ടർ എ.എസ് രാജീവ് പറഞ്ഞു.
Also Read: സ്ഥിരമായി എ.സിയിൽ ഇരിക്കുന്നവർ അറിയാൻ
നിലവിൽ മൊത്തം ബിസിനസ് 3,37,534 കോടിയിലെത്തി. 19.84 ശതമാനമാണ് വർദ്ധനവ് ഉണ്ടായത്.
Post Your Comments