കണ്ണൂർ: കെ റെയിൽ വിഷയത്തിൽ കോൺഗ്രസിനും ബിജെപിയ്ക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സിപിഐഎം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തല്ല് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും, കെ റെയില്‍ വിരുദ്ധ സമരം നടത്തുന്നത് യുഡിഎഫുകാരും ബിജെപിക്കാരുമാണെന്നും അദ്ദേഹം പറഞ്ഞു.
Aldo Read:ഹരിദാസൻ വധക്കേസിലെ പ്രതിയുടെ വീട്ടുമുറ്റത്ത് രണ്ട് റീത്ത്
‘റെയില്‍ കടന്നുപോകുന്ന സ്ഥലത്തെ ഭൂവുടമകള്‍ കല്ലിടുന്നതിന് അനുകൂല നിലപാട് എടുത്തിട്ടും ആ കല്ലുകള്‍ പിഴുതുമാറ്റാന്‍ തീരുമാനിച്ച് യുഡിഎഫും ബിജെപിയും രംഗത്തിറങ്ങുകയാണ്. സ്വാഭാവികമായും അതിന്റെ പ്രത്യാഘാതം ഉണ്ടാകും. തല്ല് ഒന്നിനും പരിഹാരമാകില്ല, എങ്കിലും തല്ലാനുള്ള സാഹചര്യം ബിജെപിയും യുഡിഎഫും ഉണ്ടാക്കാതിരിക്കുകയാണ് വേണ്ടത്’, കോടിയേരി താക്കീത് നൽകി.
‘സ്ഥലമുടമസ്ഥരുടെ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കും. അവര്‍ക്ക് ബദല്‍ സൗകര്യം കൊടുക്കും. അവര്‍ക്ക് ആവശ്യമായ എല്ലാ സംവിധാനവും ഉണ്ടാക്കിക്കൊടുക്കും. പിന്നെ കെ റെയിലുമായി ബന്ധപ്പെട്ട സംവാദത്തില്‍ ആരെയൊക്കെ ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാര്‍ അല്ല, കെ റെയില്‍ ആണ്’, കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേർത്തു.
Post Your Comments