Latest NewsNewsInternational

 സാമ്പത്തിക തട്ടിപ്പ്: 60 വിദേശപൗരൻമാർക്കെതിരെ കേസെടുത്തു

മുംബൈ: സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 60 വിദേശ പൗരൻമാർക്കെതിരെ കേസെടുത്തു. മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണവിഭാഗമാണ് വിദേശ പൗരൻമാർക്കെതിരെ എഫ്‌.ഐ.ആറുകൾ രജിസ്റ്റർ ചെയ്തത്. ഇതിൽ നാൽപത് പേരും ചൈനീസ് പൗരൻമാരാണ്. ബിസിനസ് സ്ഥാപനങ്ങളുടെ മറവിലാണ് ഇവർ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. നിയമനടപടികൾ പാലിക്കാതെ രജിസ്റ്റർ ചെയ്ത 34 കമ്പനികളാണ് അ‌ന്വേഷണവുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടുള്ളത്.

ചൈനയെക്കൂടാതെ യു.കെ, യു.എസ്, സൈപ്രസ്, യു.എ.ഇ, തായ് വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവരുൾപ്പെടെ 150 ഓളം പേർക്കെതിരെയാണ് സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഫെബ്രുവരിയിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ബാക്കിയുളളവ ഈ മാസവും. വിശ്വാസലംഘനം, ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകളാണ് കൂടുതൽ കേസുകളിലും ചുമത്തിയിരിക്കുന്നത്. ചില കേസുകളിൽ കമ്പനികളുടെ മേൽവിലാസം മാറ്റിയതും വാർഷിക റിപ്പോർട്ടിൽ ട്രാൻസാക്ഷനുകളിലും ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളിലും തിരിമറി നടത്തിയതും ഉൾപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button