തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലേയും കെ.എസ്.ഇ.ബിയിലേയും സമരങ്ങൾക്ക് പിന്നാലെ വാട്ടർ അതോറിറ്റിയിലും സമരത്തിനൊരുങ്ങുകയാണ് സി.ഐ.ടി.യു. ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതൽ സെക്രട്ടറിയേറ്റിന് മുന്നിലാണ് സമരം. ഓഫീസുകളുടെ പുനഃസംഘടനക്കെതിരെയും സി.ഐ.ടി.യു. രംഗത്തെത്തി.
രണ്ടാം പിണറായി സർക്കാർ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് മൂന്നാമത്തെ പൊതുമേഖലാസ്ഥാപത്തിൽ കൂടി സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ സമരം തുടങ്ങുന്നത്. ശമ്പളകമ്മീഷൻ റിപ്പോർട്ട് നൽകി വർഷമൊന്നായി. എന്നിട്ടും, പരിഷ്ക്കരണം പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, കൂടുതൽ മേഖലാ ഓഫീസുകൾ തുടങ്ങാനുള്ള തീരുമാനമാണ് സംഘടനയെ പ്രകോപിപ്പിച്ചത്. സർക്കാർ ഓഫീസുകളുടെ എണ്ണം കൂട്ടുന്നതുൾപ്പടെയാണ് ശുപാർശ. ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയിലേറെ ആക്കി അതോറിറ്റിക്ക് ബാധ്യതയുണ്ടാക്കാനാണ് നീക്കമെന്നാണ് ആക്ഷേപം.
പുനസംഘടനയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതേയുള്ളുവെന്നാണ് വാട്ടർ അതോറിറ്റിയുടെ നിലപാട്. ശമ്പളപരിഷ്ക്കരണം പ്രഖ്യാപിക്കേണ്ടത് സർക്കാരാണെും ഇവർ വിശദീകരിക്കുന്നു. ഇക്കാര്യം സർക്കാർ പരിഗണിക്കുകയുമാണ്.
Post Your Comments