KeralaLatest NewsNewsIndia

നിരത്തിലിറങ്ങി രണ്ട് ദിവസത്തിനിടെ 5 അപകടങ്ങൾ, കെ സ്വിഫ്റ്റ് ബസിന് സംഭവിക്കുന്നതെന്ത്? മാൻഡ്രേക്ക് എഫക്ട് എന്ന് പരിഹാസം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നഷ്ടത്തിലോടുമ്പോഴും, സർക്കാർ രൂപീകരിച്ച കമ്പനിയായ കെ സ്വിഫ്റ്റ് നിരത്തലിറങ്ങിയത് ഏറെ വിമർശനത്തിന് കാരണമായിരുന്നു. കെ.എസ്.ആർ.ടി.സിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാൻ കെ സ്വിഫ്റ്റിന് കഴിയുമെന്ന് കൊട്ടിഘോഷിച്ചിറക്കിയ ബസ് പക്ഷെ, ആദ്യ യാത്രയിൽ തന്നെ അപകടത്തിലായിരുന്നു. ആർക്കും പരിക്കുകൾ ഏറ്റില്ല. കന്നിയാത്രയിൽ ഏകദേശം 35000 രൂപയോളം വിലയുള്ള സൈഡ് മിറർ ഇളകി പോയി. ബസിന്റെ പെയിന്റും ചില ഇടങ്ങളിൽ ഇളകി. എന്നാൽ, ആ അപകടം അവസാനത്തേത് ആയിരിക്കുമെന്ന് കരുതിയവർക്ക് തെറ്റി.പിന്നാലെ, അപകടം ഒരു തുടർക്കഥയായി. രണ്ട് ദിവസത്തിനിടെ അഞ്ച് തവണയാണ് കെ സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടത്.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേയ്ക്ക് യാത്ര തിരിച്ച സെമി സ്ലീപ്പര്‍ ബസാണ് ആദ്യം അപകടത്തില്‍ പെട്ടത്. തി​രു​വ​ന​ന്ത​പു​രം-​മാ​ന​ന്ത​വാ​ടി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സാ​ണ് ഏറ്റവും ഒടുവിൽ അപകടത്തിൽ പെട്ടത്. തിരുവനന്തപുരം കല്ലമ്പലത്തും കോഴിക്കോട് ബസ് സ്റ്റാൻഡിലും വെച്ച് രണ്ട് തവണയാണ് ആദ്യദിനം തന്നെ അപകടമുണ്ടായത്. താ​മ​ര​ശേ​രി ചു​ര​ത്തി​ലെ ആ​റാം വ​ള​വി​ലാ​ണ് ഇപ്പോൾ അപകട​മു​ണ്ടാ​യ​ത്. വ​ള​വ് തി​രി​ഞ്ഞ് ഇ​റ​ങ്ങു​ന്ന​തി​നി​ടെ ബ​സി​ന്‍റെ ഇ​ട​തു​ഭാ​ഗം പാ​ർ​ശ്വ​ഭി​ത്തി​യി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. അതേസമയം, അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ദിവസങ്ങൾക്ക് മു​ൻ​പ് മാ​ത്രം സ​ർ​വീ​സ് തു​ട​ങ്ങി​യ സ്വി​ഫ്റ്റ് ബ​സു​ക​ൾ ഇ​ത് അ​ഞ്ചാം ത​വ​ണ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്.

Also Read:ഇന്ത്യയുടെ സ്വപ്‌നമായ ബുള്ളറ്റ് ട്രെയിന്‍ സഫലമാകാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം

ഇന്ന് പുലര്‍ച്ചെ തൃശൂര്‍ കുന്നംകുളത്ത് വച്ച് സ്വിഫ്റ്റ് ബസ് കാല്‍നട യാത്രികനെ ഇടിച്ചിരുന്നു. സ്വിഫ്റ്റ് ബസ്സിടിച്ചാണ് ഈ വയോധികന്‍ മരിച്ചതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, തമിഴ്‌നാട് സ്വദേശിയായ പരസ്വാമി ബസ്സിന് മുന്നില്‍ പോയ ടിപ്പര്‍ ഇടിച്ചാണ് മരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്കെതിരെ ഇതിനോടകം നടപടി സ്വീകരിച്ചു. രണ്ട് ഡ്രൈവറുമാരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറുമാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ച ബസ് തുടർച്ചയായി അപകടത്തിൽ പെടുന്നതിന്റെ കാരണമെന്തെന്ന് സോഷ്യൽ മീഡിയ ചികയുകയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സി.പി.എം നേതാക്കൾ ആരോപിക്കുമ്പോൾ വല്ല മാൻഡ്രേക്ക് എഫക്ടും ആണോ എന്നാണ് സോഷ്യൽ മീഡയ പരിഹസിക്കുന്നത്. അപകടം തുടർക്കഥയാകുമ്പോൾ, മുഖ്യമന്ത്രിയെയും സർക്കാരിനെയും അടക്കമുള്ളവരെ പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ. ഉദ്ഘാടന യാത്രയിൽ പോലും സുരക്ഷിതത്വം കൊടുക്കാൻ കഴിഞ്ഞില്ലെന്നും ഈ ‘അപകട യാത്ര’ ഇനി എത്ര നാൾ ഇങ്ങനെ തുടരുമെന്നും ട്രോളർമാർ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button