ജനീവ: ഉക്രൈനിലെ ബുക്ക നഗരത്തിൽ നടന്ന സിവിലിയൻമാരുടെ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധവുമായി ഇന്ത്യ. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിൽ നടന്ന യോഗത്തിലാണ് ഇന്ത്യ പ്രതിഷേധവുമായി രംഗത്തെത്തിയത്.
‘ഉക്രൈനിൽ സംഭവിക്കുന്നത് വളരെയധികം മനുഷ്യ മനസ്സിനെ വേദനിപ്പിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ബുക്ക നഗരത്തിൽ നടന്ന ഉക്രൈൻ പൗരൻമാരുടെ കൂട്ടക്കൊല. ഉക്രൈനിലെ പരിതസ്ഥിതിയിൽ പ്രത്യേകിച്ച് മാറ്റമൊന്നുമില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിഷ്പക്ഷമായ ഒരു അന്വേഷണം ഈ സംഭവത്തിൽ വേണം’ യു.എന്നിലെ ഇന്ത്യൻ അംഗം ടി.എസ് തിരുമൂർത്തി വ്യക്തമാക്കി.
അക്രമ പരമ്പരകൾ അവസാനിപ്പിക്കാനും, എത്രയും വേഗം ചർച്ചയിലൂടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനും ഇന്ത്യ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. തുടക്കം മുതൽ തങ്ങൾ ഇതേ നിലപാടാണ് സ്വീകരിച്ചു വരുന്നതെന്നും തിരുമൂർത്തി അറിയിച്ചു
Post Your Comments