അമ്മയാവുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷവും കൗതുകവും നിറഞ്ഞ നിമിഷമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് ശിശുമരണനിരക്കും അബോര്‍ഷന്‍ നിരക്കും വളരെ വലിയ തോതിലാണ് ഉയര്‍ന്നിരിയ്ക്കുന്നത്. പലപ്പോഴും ഒരുമിനിട്ട് നേരത്തെ അശ്രദ്ധയായിരിക്കും ഒരു ജീവന്‍ നഷ്ടപ്പെടാന്‍ തന്നെ കാരണമാകുന്നത്.
നമ്മുടെ നിത്യ ജീവിതത്തില്‍ നിസ്സാരമെന്നു തോന്നുന്ന പല കാര്യങ്ങളും പലപ്പോഴും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നു. സോപ്പ് ഇത്തരത്തില്‍ ഗര്‍ഭിണികള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. അബോര്‍ഷന് സോപ്പ് കാരണമാകുന്നു, എങ്ങനെയെന്ന് നോക്കാം.
പതിവായി സോപ്പ് ഉപയോഗിക്കുന്നത് ഗര്‍ഭിണികളില്‍ അബോര്‍ഷന്‍ സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള രാസവസ്തുക്കളാണ് അബോര്‍ഷന്‍ നിരക്ക് കൂട്ടുന്നത്.
ഷാമ്പൂവിന്റെ ഉപയോഗവും ഇത്തരത്തില്‍ കുഞ്ഞിനും അമ്മയ്ക്കും ദോഷകരമായി തന്നെ ബാധിയ്ക്കുന്നതാണ്. ഇതിനെല്ലാം പിറകില്‍ അധികമായി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ തന്നെയാണ് എന്നതാണ് സത്യം.
Read Also : അലര്‍ജിയെ നേരിടാൻ
അബോര്‍ഷന്‍ സാധ്യത കൂടി വരുന്നതിനാല്‍ മുന്നൂറിലധികം ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തിന്റെ ഫലമായാണ് ഇത്തരമൊരു നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്.
നമ്മള്‍ ഉപയോഗിക്കുന്ന പല നിത്യോപയോഗ സാധനങ്ങളിലും കാണപ്പെടുന്ന താലെയ്റ്റ് എന്ന രാസവസ്തുവാണ് അബോര്‍ഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. രണ്ട് മാസത്തിനു ശേഷമാണ് ഇത്തരത്തില്‍ അബോര്‍ഷന് സാധ്യത വളരെ കൂടുതല്‍.
ഗര്‍ഭിണികള്‍ക്ക് മാത്രമല്ല, ഈ രാസവസ്തുകൊണ്ട് ദോഷമുള്ളത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവര്‍ക്കും ഇതിന്റെ ദോഷം വളരെ വലുതാണ്.
ഷാമ്പൂവും സോപ്പും മാത്രമല്ല, നെയില്‍പോളിഷും ഇക്കാര്യത്തില്‍ വില്ലന്‍ തന്നെയാണ്. അതുകൊണ്ട് തന്നെ, ഗര്‍ഭിണികളുടെ സൗന്ദര്യസംരക്ഷണം അല്‍പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഹാന്‍ഡ് വാഷ് ഉപയോഗിക്കുന്നതും അബോര്‍ഷന് കാരണമാകുന്നു.
Post Your Comments