ഡൽഹി: പഴയ വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യാനുള്ള നിയമം രാജ്യത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരികയാണ്. ആക്സിഡന്റുകളും മലിനീകരണവും കുറയ്ക്കുക എന്നതാണ് പ്രധാനമായും ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.
വാഹനം സ്ക്രാപ്പ് ചെയ്യാനുള്ള നിയമപ്രകാരം, ഒരു വാഹനം ഉപയോഗിച്ചു തുടങ്ങി 15 വർഷം കഴിഞ്ഞാൽ, അതായത് രജിസ്റ്റർ ചെയ്തതിനു ശേഷം 15 വർഷം പിന്നിട്ടു കഴിഞ്ഞാൽ വാഹനം സ്ക്രാപ്പ് ചെയ്യാവുന്നതാണ്. ഡൽഹി പോലെയുള്ള കൂടിയ മലിനീകരണമുള്ള നഗരത്തിൽ, പെട്രോൾ വണ്ടികൾ 15 ഈ വർഷവും ഡീസൽ വണ്ടികൾ 10 വർഷം കഴിഞ്ഞാൽ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും. പിന്നീട് അവ സ്ക്രാപ്പ് ചെയ്യണം.
ഉയർന്ന മലിനീകരണം മൂലം, ഡൽഹിയിൽ പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കി നൽകില്ല. എന്നാൽ, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇത് റീരജിസ്റ്റർ ചെയ്യാൻ നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. വാഹനം കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നെങ്കിൽ നിങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കും.
ഇത്തരം പ്രവണതകൾ ഒഴിവാക്കാനായി ഉയർന്ന ഫീസാണ് റീരജിസ്ട്രേഷന് ഈടാക്കുന്നത്. കൃത്യമായി പറഞ്ഞാൽ, പുതിയ വാഹനം രജിസ്റ്റർ ചെയ്യാനുള്ള തുകയുടെ എട്ടിരട്ടി. ആൾക്കാർ പഴയ വാഹനങ്ങൾ തുടർന്നുപയോഗിക്കുന്നതു നിരുത്സാഹപ്പെടുത്താൻ വേണ്ടിയാണ് ഇങ്ങനെയൊരു നടപടി.
2023 മുതൽ, എല്ലാത്തരത്തിലുള്ള ഹെവി, കൊമേഴ്സിൽ വാഹനങ്ങളും ഒരു നിർബന്ധിത ഫിറ്റ്നസ്സ് ടെസ്റ്റിന് വിധേയരാകേണ്ടി വരും. അതേസമയം ജൂൺ 2024 മുതൽ ഇത് സ്വകാര്യ വാഹനങ്ങൾക്കും ബാധകമാകും. ഫിറ്റ്നസ് ടെസ്റ്റിൽ തോൽക്കുന്ന നിശ്ചിത കാലാവധിയിലും കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ നിർബന്ധമായും സ്ക്രാപ്പ് ചെയ്യപ്പെടും.
Post Your Comments