തിരുവനന്തപുരം : റോഡില്‍ ടെമ്പോയിടിച്ച് വീണ സ്ത്രീക്ക് സഹായവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഐസര്‍ കാമ്പസ് ഉദ്ഘാടനത്തിന് തലസ്ഥാനത്ത് എത്തിയതായിരുന്നു മന്ത്രി. നെടുമങ്ങാട് വിതുര റോഡിലായിരുന്നു സംഭവം.
പഴകുറ്റിയില്‍ ശ്രീലത എന്ന സത്രീ ടെമ്പോ തട്ടി റോഡില്‍ വീഴുകയായിരുന്നു. എഴുന്നേല്ക്കാന് ശ്രമിക്കുന്നതിനിടയില്‍ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം എത്തി. എന്നാല്‍ ഒപ്പമുള്ളവരെയും ശ്രീലതയെയും ഞെട്ടിച്ചു കൊണ്ട് സ്മൃതി ഇറാനി അവര്‍ക്കരികിലേക്ക് ഓടിയെത്തി. അവരെ എഴുന്നേല്ക്കാന് സഹായിച്ചു വെള്ളം കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് പോലീസ് വാഹനത്തില്‍ നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്രീലതയെ എത്തിച്ചു.
സ്മൃതി ഇറാനിയുടെ വാഹനവ്യൂഹം നിറുത്തിയത് കണ്ട് പിന്നാലെ വരികയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനവ്യൂഹവും നിറുത്തി. ഉത്കണ്ഠയോടെ മുഖ്യമന്ത്രി കാറില്‍ നിന്നിറങ്ങി നടന്നു വന്നു. അപ്പോഴേക്കും ശ്രീലതയുമായി പൊലീസ് വാഹനം ആശുപത്രിയിലേക്ക് പോയിരുന്നു. സംഭവം സുരക്ഷാ വീഴ്ചയാണെന്നൊക്കെ പറയാമെങ്കിലും കേന്ദ്രമന്ത്രിയുടെ അപ്രതീക്ഷിത പെരുമാറ്റത്തില്‍ പോലീസും എക്സ്കോര്ട്ടുകാരും ആദ്യം പകച്ചെങ്കിലും കര്‍ത്തവ്യനിരതരായ പോലീസ് കേന്ദ്രമന്ത്രിയുമായി യാത്ര തുടര്‍ന്നു.
ഒരുമണിക്കൂറോളം വൈകിയാണ് കേന്ദ്രമന്ത്രി ചടങ്ങിനെത്തിയത്. ശ്രീലതയുടെ പരിക്ക് ഗുരുതരമായിരുന്നില്ല. അത്യാവശ്യ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. എന്നാലും മറക്കാനാവാത്ത അപകടാനുഭവമാണിതെന്ന് ശ്രീലത പ്രതികരിച്ചു.
Post Your Comments