മുംബൈ: ഐപിഎല്ലിൽ പുതിയ രണ്ട് ടീമുകള്‍ക്ക് ഇന്ന് അരങ്ങേറ്റം. ഹർദ്ദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റന്‍സും കെഎൽ രാഹുൽ നായകനായ ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. വൈകീട്ട് 7.30ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. പഞ്ചാബ് കിംഗ്സിനൊപ്പം കളിച്ച പരിചയ സമ്പത്തുമായാണ് കെഎല്‍ രാഹുലിന്റെ ലഖ്നൗ എത്തുന്നത്.
നായകനായി ഐപിഎല്ലില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ഹർദ്ദിക് പാണ്ഡ്യ. രാഹുലും ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കും നല്കുന്ന മികച്ച തുടക്കം തന്നെയാകും ലഖ്നൗവിന്റെ പ്രതീക്ഷ. ഓള്‍റൗണ്ടര്‍മാരുടെ വന്‍നിരയുണ്ടെങ്കിലും തുടക്കത്തില്‍ പ്രധാനതാരങ്ങളെ ഇറക്കാനാകില്ലെന്ന നിരാശയുണ്ട്. ജേസണ്‍ ഹോള്‍ഡര്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ആദ്യമത്സരത്തിനില്ല.
കഴിഞ്ഞ സീസണില്‍ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തിയ ആവേശ് ഖാനാണ് ലഖ്നൗവിന്റെ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം. സൂപ്പർ സ്പിന്നര്‍ രവി ബിഷ്ണോയിലും ടീം പ്രതീക്ഷയർപ്പിക്കുന്നു. എവിന്‍ ലൂയിസ്, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മനീഷ് പാണ്ഡെ എന്നിവര്‍ ലഖ്നൗ നിരയിലുണ്ടാകും. മറുവശത്ത് പുതിയ നായകന് ഹര്‍ദ്ദിക് പാണ്ഡ്യയില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നു ഗുജറാത്ത്.
Read Also:- വായ്നാറ്റം അകറ്റാൻ ചില വഴികൾ!
ശുഭ്മാന്‍ ഗില്ലിനൊപ്പം അഫ്ഗാൻ താരം റഹ്മത്തുള്ള ഗുര്‍ബാസ് ഓപ്പണ്‍ ചെയ്തേക്കും. വിജയ് ശങ്കര്‍, രാഹുല്‍ തെവാട്ടിയ എന്നിവര്‍ക്ക് ഇത്തവണ ഉത്തരവാദിത്തം കൂടും. മുഹമ്മദ് ഷമി നേതൃത്വം നല്കുന്ന ബൗളിംഗ് ആക്രമണത്തെ ലഖ്നൗ കരുതിയിരിക്കണം. ലോക്കി ഫെര്ഗ്യൂസന്, വരുണ്‍ ആരോണ്‍, എന്നിവര്‍ക്കും ഇന്ന് അവസരം കിട്ടിയേക്കും.
Post Your Comments