തിരുവനന്തപുരം: നാളെ മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല. രണ്ട് പൊതു അവധിയും ദേശീയ പണിമുടക്കും ഒരുമിച്ച് വന്നതിനെത്തുടർന്നാണ് നാല് ദിവസം തുടർച്ചയായി ബാങ്കുകൾ പണിമുടക്കാൻ കാരണം. മാർച്ച് 26,27,28,29 തിയതികളിലാണ് ബാങ്ക് അവധി.
മാർച്ച് 26, 27 തിയതികളിൽ പൊതു അവധിയാണ് (ശനിയും, ഞായറും). തൊട്ടടുത്ത ദിവസങ്ങളായി മാർച്ച് 28, 29 തിയതികളിൽ ദേശീയ പണിമുടക്കും. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷൻ എന്നീ സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
പൊതുമേഖലാ ബാങ്ക്, സ്വകാര്യ, കോപറേറ്റീവ് ബാങ്കുകളേയും പണിമുടക്ക് ബാധിക്കും. എന്നാൽ, ന്യൂ ജനറേഷൻ ബാങ്കുകളെ പണിമുടക്ക് ബാധിച്ചേക്കില്ലെന്നാണ് സൂചന. നാല് ദിവസത്തെ തുടർച്ചയായ അടച്ചിടലിന് ശേഷം മാർച്ച് 30, 31 തിയതികളിൽ ബാങ്ക് വീണ്ടും തുറക്കുമെങ്കിലും ഏപ്രിൽ 1നും ബാങ്ക് അവധിയായിരിക്കും.
Post Your Comments