ഓക്‌ലന്‍ഡ്: വനിതാ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 278 റണ്‍സ് വിജയലക്ഷ്യം ഓസീസ് 49.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓക്‌ലന്റില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ മെഗ് ലാനിംഗിന്റെയും അലീസാ ഹീലിയുടെയും അർധ സെഞ്ച്വറികളായിരുന്നു ഇന്ത്യന്‍ ടീമിന് വിനയായത്. ഇനി മൂന്ന് മത്സരം മാത്രമാണ് ഇന്ത്യയ്ക്ക് ബാക്കിയുള്ളത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മിതാലി രാജ് (68), യഷ്ടിക ഭാട്ടിയ (59), ഹര്‍മന്‍പ്രീത് കൗര്‍ (പുറത്താവാതെ 57) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. വനിതാ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ചേസിംഗിന്റെ റെക്കോഡ് നേടിയ ഓസ്‌ട്രേലിയ സെമിയില്‍ കടന്നു.
Read Also:- ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ പീസ്
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ റേച്ചല്‍ ഹെയ്‌നസ് (43) ഹീലി സഖ്യം 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, അടുത്തടുത്ത ഓവറുകളില്‍ ഇരുവരേയും പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചു. ഇതോടെ രണ്ടിന് 123 എന്ന നിലയിലായി ഓസീസ്. എന്നാല്‍, എല്ലിസ് പെറി- ലാനിംഗ് സഖ്യത്തിന്റെ സെഞ്ച്വറി കൂട്ടുകെട്ട് ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ തച്ചുടച്ചു.
Post Your Comments