KeralaLatest NewsNews

കെ-റെയിലിനായി വിലക്കുറവിൽ കരിങ്കല്ലും മണ്ണും അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കും: വി.അജിത് കുമാർ

തിരുവനന്തപുരം: കെ.റെയിലിന് ആവശ്യമായ കരിങ്കല്ലും നിർമാണസാമഗ്രികളും അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുമെന്ന് കെ.റെയിൽ എം.ഡി വി.അജിത് കുമാർ.
നിയമസഭാ സമാജികർക്കായി സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

സൗജന്യനിരക്കിൽ തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നും
നിർമാണസാമഗ്രികൾ എത്തിക്കാമെന്ന് റെയിൽവേ സമ്മതിച്ചിട്ടുണ്ടെന്നും അജിത് കുമാർ പറഞ്ഞു. കരിങ്കൽ, മണൽ എന്നിവ ഉൾപ്പെടെയുള്ള നിർമാണസാധനങ്ങൾ എത്തിക്കേണ്ട ചുമതല കരാറുകൾ ഏറ്റെടുക്കുന്നവർക്കാണ്. അവർക്ക് വേണമെങ്കിൽ തമിഴ്‌നാട്ടിൽനിന്നോ ഇവിടെനിന്നോ ഉത്പന്നങ്ങൾ വാങ്ങാം. ഗതാഗതച്ചെലവ് കെ.റെയിൽ വഹിക്കുമെന്നും അജിത് കുമാർ വ്യക്തമാക്കി.

Read Also : ഖത്തർ ലോകകപ്പ് 2022: ആരോഗ്യ മേഖലയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെക്കാൾ വിലക്കുറവിൽ തമിഴ്‌നാട്ടിൽ നിന്ന് കല്ലെത്തിക്കും. 15,000 രൂപയ്ക്ക് സംസ്ഥാനത്ത് കിട്ടുന്ന കരിങ്കല്ല് 6000 രൂപയ്ക്ക് തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ ലഭിക്കും. താരതമ്യേന കുറഞ്ഞനിരക്കിൽ ഇവ സംസ്ഥാനത്ത് എത്തിക്കാനാകുമെന്നും അജിത് കുമാർ പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പദ്ധതിച്ചെലവ് ഉയരും. വർഷം 3500 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. രണ്ട് വർഷത്തിനുള്ളിൽ ഭൂമി ഏറ്റെടുത്ത് മൂന്ന് വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. അഞ്ച് റീച്ചായി തിരിച്ച് ഒരേസമയം നൂറിലധികം മേഖലകളിൽ നിർമാണം നടക്കുമെന്നും അജിത് കുമാർ വ്യക്തമാക്കി.

 

 

 

shortlink

Related Articles

Post Your Comments


Back to top button