KeralaLatest NewsNewsIndia

ട്രാഫിക്ക് ബ്ലോക്കുകൾക്ക് ഇനി പരിഹാരം, റോഡുകൾ അതിവേഗം പണിതുയർഹ്തറ്റും: ഗതാഗതത്തിന് 1888 കോടി

തിരുവനന്തപുരം: ഗതാഗത മേഖലയ്ക്ക് പ്രാധാന്യം നൽകി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. റോഡ് നിർമാണത്തിനായി 1888 കോടി രൂപ ബജറ്റിൽ അവതരിപ്പിച്ചു. ജില്ലാ റോഡുകളുടെ വികസനത്തിനും പരിപാലനത്തിനും 62 കോടി നീക്കിയിരുത്തി. പ്രളയം ബാധിച്ച് നശിച്ച പാലങ്ങളുടെ പുനർനിർമ്മിതിക്കായി 92 കോടി അനുവദിച്ചു. പുതിയ 6 ബൈപ്പാസുകളുടെ നിർമ്മാണത്തിനായി 200 കോടി രൂപ ബജറ്റിൽ അനുവദിച്ചു. റോഡുകൾക്കും പാലങ്ങൾക്കുമായി 1207 കോടി നീക്കിയിരുത്തി.

അന്താരാഷ്ട്ര നിലവാരത്തിൽ സംസ്ഥാന പാതയ്ക്ക് സമീപം റെസ്റ്റ് സ്റ്റോപ്പ് സ്ഥാപിക്കാനുള്ള ഓവർസീസ് കേരളൈറ്റ്സ് ഇൻവസ്റ്റ്മെന്റ് ഹോൾഡിംഗ് ലിമിറ്റഡിൻ്റെ പദ്ധതിക്ക് രണ്ട് കോടി വകയിരുത്തി. ഇതിനായി, ഗതാഗത കുരുക്കുള്ള ഇരുപത് ജംഗ്ഷൻ കണ്ടെത്തും. ഇവ വികസിപ്പിക്കാനായി 200 കോടി വകയിരുത്തി. തിരുവനന്തപുരം ഔട്ടർ റിംഗ് റോഡിന് സ്ഥലമേറ്റെടുക്കാൻ ആയിരം കോടി അനുവദിച്ചു. റോഡ് നിർമ്മാണത്തിൽ, തുടർന്നും നവീനസാങ്കേതിക വിദ്യ നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാൽ നിയമസഭയില്‍ അറിയിച്ചു.

Also Read:ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷയ്ക്കുമായി 2000 കോടി രൂപ ബജറ്റിൽ അനുവദിച്ചു. ബജറ്റിൽ, സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ പദ്ധതി ഉള്‍പ്പെടുത്തി. മരച്ചീനിയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുടെ ഗവേഷണത്തിനായി 2000 കോടി വകയിരുത്തി. കെ.എസ്.ആർ.ടി.സിക്ക് 1000 കോടി രൂപ നീക്കിവെച്ചു. വരുമാനം വർധിപ്പിക്കാനും അനാവശ്യ ചെലവുകൾ ഇല്ലാതെ കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കുക എന്നതുമാണ് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിനായി, ആയിരം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഡിപ്പോകളിലെ സൗകര്യം ഒരുക്കാൻ മുപ്പത് കോടി. കെ.എസ്.ആർ.ടി.സിയുടെ ഭൂമിയിൽ അൻപത് പുതിയ ഇന്ധന സ്റ്റേഷനുകൾ കൂടി തുടങ്ങും. ദീ‍‍ർഘദൂര ബസുകൾ സിഎൻജി, എൻഎൻജി, ഇലക്ട്രിക്കിലേക്ക് മാറ്റാൻ 50 കോടി അനുവദിക്കും.

ഇന്ന് രാവിലെ 9 മണിയോടെയാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കാലാവസ്ഥാ വ്യാതിയാനത്തിന്റയേും, പ്രകൃതി ദുരന്തങ്ങളുടേയും ഭീഷണി മാറിവരുമ്പോഴേക്കും, യുദ്ധ ഭീഷണി ലോകത്തിന്റെ മനസമാധാനം കെടുത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞു. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായി വലിയ വിലക്കയറ്റവും സംസ്ഥാനത്തെ ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധികളും ഉടലെടുക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ ധനമന്ത്രി, ഇത്തരം പ്രതിസന്ധികളെ ഒരുമിച്ച് നിന്ന് നേരിടാമെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button