KeralaLatest News

സിൽവർലൈന് ഭൂമി ഏറ്റെടുക്കാൻ 2000 കോടി, ശബരിമല വിമാനത്താവളത്തിന്റെ ഡിപിആർ 2 കോടി

തിരുവനന്തപുരം : നിയമസഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് അവതരണം പുരോഗമിക്കുന്നു. വിലക്കയറ്റം നേരിടാൻ 2000 കോടി രൂപയും ആഗോള സാമ്പത്തിക സെമിനാറിന് 2 കോടി രൂപയും അനുവദിച്ചു. സിൽവർലൈൻ ഭൂമി ഏറ്റെടുക്കുന്നതിനായി 2000 കോടി രൂപയും കെഎസ്ആർടിസിയുടെ നവീകരണത്തിന് 1000 കോടി രൂപയും നീക്കിവച്ചു.

സർവകലാശാലകൾക്ക് മൊത്തത്തില്‍ 200 കോടിരൂപയും തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിന് 100 കോടി രൂപയും നീക്കിവച്ചു. ജില്ലാ സ്കിൽ പാർക്കുകൾക്കായി 300 കോടി രൂപ നീക്കിവച്ചതായും മന്ത്രി അറിയിച്ചു. ശബരിമല വിമാനത്താവളത്തിന്റെ ഡിപിആർ 2 കോടി നീക്കിവെച്ചു. വിമാനത്താവളപദ്ധതിയുമായി സർക്കാർ മുന്നോട്ട് തന്നെയാണെന്ന സൂചനയാണ് ഇത് നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button