മെൽബൺ: അന്തരിച്ച സ്പിൻ ഇതിഹാസം ഷെയ്ൻ വോണ്‍ തനിക്കയച്ച അവസാന സന്ദേശത്തെക്കുറിച്ച് വെളിപ്പെടുത്തി മുൻ ഓസ്‌ട്രേലിയൻ താരം ആദം ഗില്‍ക്രിസ്റ്റ്. മരണത്തിന് എട്ടു മണിക്കൂര്‍ മുമ്പാണ് വോണ്‍ തനിക്ക് അവസാനം സന്ദേശം അയച്ചതെന്ന് ഗില്‍ക്രിസ്റ്റ് പറഞ്ഞു. മരണത്തിന് ഒരാഴ്ച മുമ്പ് ഞാന്‍ വോണിനോട് സംസാരിച്ചിരുന്നുവെന്നും പതിവായി മെസേജ് അയക്കുന്നവരിലൊരാളാണ് വോണെന്നും താരം പറയുന്നു.
‘മരണത്തിന് ഒരാഴ്ച മുമ്പ് ഞാന്‍ വോണിനോട് സംസാരിച്ചിരുന്നു. അതിനുശേഷം, മരണത്തിന് എട്ട് മണിക്കൂര്‍ മുമ്പാണ് വോണില്‍ നിന്ന് ഒരു നല്ല സന്ദേശം എനിക്ക് കിട്ടിയത്. എനിക്ക് പതിവായി മെസേജ് അയക്കുന്നവരിലൊരാളാണ് വോണ്‍. ക്രിക്കറ്റ് വൃത്തങ്ങളില്‍ ഏറ്റവും അടുപ്പമുള്ളവര്‍ക്ക് മാത്രം അറിയാവുന്ന ചര്‍ച്ച് എന്ന എന്‍റെ ഇരട്ടപ്പേര് വിളിക്കുന്ന ഒരാളും വോണായിരുന്നു’.
‘എന്‍റെ പേര് തെറ്റായി ഉച്ഛരിച്ച ചെറുപ്പക്കാരനായ ഒരു ഇംഗ്ലീഷ് ആരാധകനാണ് എന്നെ എറിക് ഗില്‍ചര്‍ച്ച് എന്ന് ആദ്യം വിളിച്ചത്. അതുകൊണ്ടുതന്നെ, വോണ്‍ എന്നെ എപ്പോഴും ചര്‍ച്ചി എന്നായിരുന്നു സ്നേഹത്തോടെ വിളിച്ചത്. ചര്‍ച്ചി, റോഡ് മാര്‍ഷിന് ആദരാഞ്ജലി അര്‍പ്പിച്ചെഴുതിയ ആ കുറിപ്പ് നന്നായിരുന്നു. നന്നായി എഴുതി, എന്‍റെ കുട്ടികാലത്തെ ഹീറോകളിലൊരാളായിരുന്നു റോഡ് മാര്‍ഷെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു’.
Read Also:- സൂയിസൈഡ് ഫോറസ്റ്റ്: ഈ വനത്തിൽ മനസ്സിനെ ഏതോ അദൃശ്യ ശക്തി നിയന്ത്രിച്ച് ആത്മഹത്യ ചെയ്യിക്കുന്നു..
‘അത് മനസിലാക്കിയാണ് വോണ്‍ എനിക്കാ സന്ദേശം അയച്ചത്. അതായിരുന്നു വോണില്‍ നിന്ന് എനിക്ക് ലഭിച്ച അവസാന സന്ദേശവും. അതൊരു ടെക്സ്റ്റ് മെസേജായിരുന്നു. അതൊരിക്കലും ഞാന്‍ ഡീലിറ്റ് ചെയ്യില്ല’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.
Post Your Comments