മോസ്കോ: യുക്രൈൻ യുദ്ധത്തിന്റെ ആവശ്യകത വ്യക്തമാക്കി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസുമായി റഷ്യ. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സർക്കാർ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന പ്രത്യേക ക്ലാസ് റഷ്യയിലെ മുഴുവൻ സ്കൂളുകളിലും പ്രദർശിപ്പിക്കും. എന്തുകൊണ്ട് യുക്രൈനിലെ ‘വിമോചനദൗത്യം’ അത്യാവശ്യമാണെന്ന് കുട്ടികൾക്ക് വിശദമാക്കികൊടുക്കുന്നതായിരിക്കും ഈ പാഠഭാഗമെന്നും മന്ത്രാലയം പറഞ്ഞു. ഇക്കാര്യം അറിയിച്ച് രാജ്യത്തെ മുഴുവൻ സ്കൂളുകൾക്കും മന്ത്രാലയം പ്രത്യേക നിർദേശം അയച്ചിട്ടുണ്ട്.
Read Also : രണ്ടാം പിണറായി സർക്കാർ ഒരു വർഷം തികയ്ക്കുമ്പോൾ ഇടുക്കിയിലെ എയർസ്ട്രിപ്പിൽ ആദ്യ ചെറുവിമാനം ഇറങ്ങും
റഷ്യയ്ക്ക് നാറ്റോ എങ്ങനെയാണ് ഭീഷണിയാകുന്നത്, ‘ഡോൺക്സ്ക്, ലുഹാൻസ്ക് ജനകീയ റിപബ്ലിക്കുകൾ’ സംരക്ഷിക്കാൻ റഷ്യ എന്തിന് മുന്നിട്ടിറങ്ങി തുടങ്ങിയ വിഷയങ്ങളാകും പാഠഭാഗത്തിൽ വിശദീകരിക്കുകയെന്ന് മന്ത്രാലയത്തിന്റെ കുറിപ്പിൽ പറയുന്നു. ഇന്റർനെറ്റിൽ യുക്രൈനിലെ റഷ്യൻ യുദ്ധം എന്ന പേരിൽ പ്രചരിക്കുന്ന വാർത്തക, ഫോട്ടോ, വീഡിയോ എന്നിവയിൽ നിന്നും എങ്ങനെ സത്യം വേർതിരിച്ചറിയാമെന്നും വിശദീകരിക്കുമെന്നും മന്ത്രാലയം വൃത്തങ്ങൾ വെളിപ്പെടുത്തി.
Post Your Comments