Latest NewsNewsInternational

യുക്രൈൻ അധിനിവേശത്തിൽ റഷ്യൻ സൈന്യത്തിനൊപ്പം ചേരില്ല: ബെലറൂസ് ഭരണാധികാരി

മിൻസ്ക്: യുക്രൈൻ അധിനിവേശത്തിൽ റഷ്യൻ സൈന്യത്തിനൊപ്പം ചേരാൻ പദ്ധതിയില്ലെന്ന്
ബെലറൂസ് ഭരണാധികാരി അലെക്‌സാൻഡർ ലുകാഷെങ്കോ. നേരത്തെ,യുക്രൈനിലേക്ക് സൈന്യത്തെ അയക്കുമെന്ന് ലുകാഷെങ്കോ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ, വിവിധ ലോകരാജ്യങ്ങളും അന്താരാഷ്ട്ര സംഘങ്ങളും ബെലറൂസിനെതിരെ ഉപരോധ നടപടികളുമായി രംഗത്തെത്തിയതോടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ബെലറൂസ് സൈന്യം യുക്രൈനിലെ സൈനിക നടപടിയുടെ ഭാഗമാകില്ല. ഇക്കാര്യം ആരോടും തെളിയിക്കാനാകും. റഷ്യ ഒരിക്കലും ഞങ്ങൾക്ക് മുന്നിൽ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. ഭാവിയിലും യുക്രൈനിലെ പ്രത്യേക സൈനിക നടപടിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ല ‘- ലുകാഷെങ്കോ പറഞ്ഞു.

Read Also  :  5710 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു, 200 പേരെ ബന്ദികളാക്കി: ഉക്രൈൻ

അതേസമയം, കീവ് പിടിച്ചടക്കാൻ റഷ്യയ്ക്ക് പിന്തുണയുമായി ബെലറൂസ് സൈന്യത്തെ അയച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ബെലറൂസിലെ സൈനിക താവളത്തിൽ വെച്ച് റഷ്യ യുക്രൈന് നേരെ ആക്രമണവും നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button