Latest NewsNewsDevotionalSpirituality

ശിവരാത്രി അനുഗ്രഹപ്രദമാക്കാന്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ

കുംഭമാസത്തിലെ കൃഷ്‌ണപക്ഷ ചതുർദശി ദിവസമാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഈ വർഷം മാർച്ച് 1 നാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ശിവപ്രീതിക്കായുള്ള ഏറ്റവും മഹത്വമാർന്ന വൃതമായി ആണ് മഹാശിവരാത്രിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശിവരാത്രി ദിവസം ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണം. കുളിച്ച് ഭസ്മക്കുറിയണിഞ്ഞ് ശിവ ക്ഷേത്രത്തില്‍ നിര്‍മാല്യം തൊഴണം. സാധിക്കുന്നവര്‍ കൂവളത്തിന്റെ ഇല കൊണ്ട് അര്‍ച്ചനയോ ഹാരാര്‍പ്പണമോ നടത്തുന്നത് നല്ലതാണ്. ഓംഹ്രീം നമശിവായ എന്ന ശക്തി പഞ്ചാക്ഷരി മന്ത്രം ജപിച്ച് നാലമ്പലത്തില്‍ കഴിച്ചുകൂട്ടുന്നത് അനുഗ്രഹപ്രദമാണ്.

ഈ ദിവസം ഒരു നേരം മാത്രം സസ്യാഹാരം കഴിക്കുക. ശിവപുരാണപാരായണം, ശിവഅഷ്ടോത്തരനാമജപം, ഹാലാസ്യപുരാണപാരായണം, ശിവസഹസ്രനാമ ജപം എന്നിവ നടത്തണം. രാത്രിയില്‍ ശിവക്ഷേത്രത്തില്‍ നടത്തുന്ന നാലുയാമ പൂജകളും തൊഴണം.

Read Also :  ശിവരാത്രി വ്രതം എന്തിന്, എങ്ങനെ?: അറിയേണ്ടതെല്ലാം

ഒരു രാത്രിക്ക് നാല് യാമങ്ങളാണ് ഉള്ളത്. സന്ധ്യയ്ക്ക് 6 മണി മുതൽ രാത്രി 9-വരെ ഒന്നായാമവും, 9 മുതല്‍ 12 വരെ രണ്ടാം യാമവും, 12 മുതല്‍ 3 വരെ മൂന്നാം യാമവും, 3 മുതല്‍ 6വരെ നാലാം യാമവുമാണ്. ഉറക്കം വരുമ്പോള്‍ ശ്രീകോവിലിന് വലം വെച്ച് തൊഴുകയും ശിവനാമ മന്ത്രങ്ങള്‍ ജപിക്കുകയും വേണം. ഇങ്ങനെ അഭിഷേകം, ധാര, ധ്യാനം എന്നിവ അര്‍പ്പിച്ച് ആത്മസമര്‍പ്പണത്തോടെ ശിവരാത്രി വ്രതം അനുഷ്ഠിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button