ശിവനുമായി ബന്ധപ്പെട്ട പുണ്യദിനമാണ് ശിവരാത്രി. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. ഈ വ്രതം അതിപ്രാധാന്യം നിറഞ്ഞതാണ്. ഉപവാസവും ഉറക്കം ഒഴിയുന്നതും ആണ് ഈ ദിവസങ്ങളിലെ പ്രധാന ആചാരങ്ങൾ. ശിവരാത്രി നാളില്‍ സമര്‍പ്പിക്കുന്ന വഴിപാടുകളെല്ലാം ഫലം ചെയ്യുമെന്നാണ് വിശ്വാസം. അതീവഫലദായകമാണ്. ശിവരാത്രി നാളില്‍ വൈകുന്നേരം പുരുഷന്‍മാര്‍ ശയനപ്രദക്ഷിണം നടത്തുന്നതും സ്ത്രീകള്‍ അടിവച്ചുള്ള പ്രദക്ഷിണം നടത്തുന്നതും അതീവഫലദായകമാണെന്നാണ് വിശ്വസിക്കുന്നത്. ശയന പ്രദക്ഷിണമെന്നത് അഭീഷ്ടസിദ്ധിക്കായി ഇഷ്ടദേവനു മുന്നിലെ പൂര്‍ണമായ സമര്‍പ്പണമാണ്.
ശയന പ്രദക്ഷിണം ചെയ്യുമ്പോള്‍ ശരീരത്തിലെ എല്ലാ ഭാഗവും ക്ഷേത്രഭൂമിയോടു ചേരണമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. ഭഗവാനില്‍ പൂര്‍ണമായും മനസ് അര്‍പ്പിച്ച് വ്രതനിഷ്ഠയോടെ ശിവരാത്രി നാളിലെടുക്കുന്ന ശയനപ്രദക്ഷിണം ഇരട്ടിഫലം തരുമെന്നാണ് വിശ്വസിക്കുന്നത്. ശിവരാത്രി നാളില്‍ ശിവ ഭഗവാന് പ്രിയപ്പെട്ട കൂവളത്തിന്റെ ഇല സമര്‍പ്പിക്കുകയും ചെയ്യുന്നു. ഇത് ഉത്തമമായി കണക്കാക്കുന്നു. ഇതിന് വേണ്ടിയുള്ള ഇല നേരത്തെ തന്നെ കരുതി വെയ്‌ക്കേണ്ടതാണ്. ശിവരാത്രിയുടെ അന്നും തലേന്ന് പ്രദോഷത്തിന്റെ അന്നും ഈ ഇല പറിക്കരുത്. അതിനും മുൻപേ കരുതി വെയ്‌ക്കേണ്ടതാണ്. കൂവളത്തില വാടിയാലും അതിന്റെ പവിത്രത നഷ്ടപ്പെടില്ല. ഈ ദിവസം ഉറക്കമൊഴിഞ്ഞ് കൂവളത്തിന്റെ ഇല ശിവലിംഗത്തിൽ സമർപ്പിച്ചാൽ അവർ മരണാനന്തരം ശിവലോകത്ത് പ്രവേശിക്കും എന്നും കഥകളുണ്ട്.
ശിവരാത്രി ദിവസം പിതൃക്കൾക്കായി ബലി കർമ്മങ്ങളും അനുഷ്ഠിക്കുന്നു. ആണ്ട് ശ്രാദ്ധം കൂടാതെ കർക്കിടക വാവ് ബലിയും വലിയ പ്രാധാന്യത്തോടെ ശിവരാത്രി ബലിയും നാം ഇടുന്നു. മോക്ഷം കിട്ടാത്ത ആത്മാക്കൾക്ക് വേണ്ടിയാണിത്. ഏഴ് തലമുറ വരെയുള്ള ആത്മാക്കൾക്ക് ഇത് ഫലം ചെയ്യുമെന്നാണ് കരുതുന്നത്. ആലുവ മണപ്പുറത്തെ ശിവരാത്രിയും ബലി കർമവും ഏറെ പ്രസിദ്ധമാണ്.
Post Your Comments