കീവ്: റഷ്യ – ഉക്രൈന് യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഉക്രൈനിലെ കീവിൽ നിന്നും പുറത്തുവരുന്നത് കരളലിയിക്കുന്ന കാഴ്ചകൾ. ഇതിനിടയിൽ സ്വന്തം ജനങ്ങളെ വാരിപ്പിടിച്ച് ഇന്ത്യയിലെത്തിക്കാൻ കഴിവതും ശ്രമിക്കുന്ന, ഘട്ടം ഘട്ടമായി ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്ന കേന്ദ്രസർക്കാർ. മൂവർണ്ണ കൊടിയും പതാകയും പതിച്ച വാഹനങ്ങൾ തങ്ങളുടെ പൗരന്മാരെ ചേർത്തു പിടിക്കുകയാണ്. മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ നിലവിലെ അവസ്ഥകൾ റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യൻ മാധ്യമങ്ങളോട് പാകിസ്ഥാൻ വിദ്യാർത്ഥികൾ ‘ഞങ്ങളെ കൂടി രക്ഷിക്കണം’ എന്ന് അഭ്യർത്ഥിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് പാകിസ്ഥാൻ സർക്കാരിനെതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ച് പാക് വിദ്യാർത്ഥിനികൾ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ഉക്രൈനിൽ കുടുങ്ങി കിടക്കുന്ന പാകിസ്ഥാൻ വിദ്യാർത്ഥികൾ തങ്ങളുടെ ദുരനുഭവം വിശദീകരിക്കുന്ന വീഡിയോയിലാണ് പാക് സർക്കാരിനെ വിമർശിച്ചും ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യത്തെ അധികൃതരെ പുകഴ്ത്തിയും പരാമർശം ഉള്ളത്. തങ്ങളുടെ പൗരന്മാർക്ക് സഹായം നൽകുന്നതിൽ പാക് സർക്കാർ പരാജയപ്പെട്ടെന്ന് ഇവർ ആരോപിക്കുന്നു. എത്രയും പെട്ടന്ന് തങ്ങളെ രക്ഷപെടുത്താനാവശ്യമായ സഹായങ്ങൾ എത്തിക്കണമെന്നും ഇവർ കേണപേക്ഷിക്കുന്നു.
ഖാർകീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന പാക് സ്വദേശിയായ ഗുൽറസ് ഹുമയൂൺ എന്ന വിദ്യാർത്ഥിയാണ് ഇമ്രാൻ ഖാൻ സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നത്. ‘റഷ്യയും ഉക്രെയ്നും യുദ്ധത്തിലാണെന്ന് നിങ്ങൾക്കറിയാം, ഞങ്ങൾ രാവിലെ മുതൽ മെട്രോ സ്റ്റേഷന്റെ സബ്വേയിൽ ഇരിക്കുകയാണ്. രാവിലെ മുതൽ ഞങ്ങൾക്ക് കഴിക്കാനും കുടിക്കാനും ഒന്നുമില്ല, മറ്റുള്ളവരെപ്പോലെ ഞങ്ങൾ ഇവിടെ നിസ്സഹായരായി കിടക്കുകയാണ്. മറ്റ് രാജ്യങ്ങളിലെ വിദ്യാർത്ഥികളെ എല്ലാം ഒഴിപ്പിച്ചു. ഇന്ത്യൻ വിദ്യാർത്ഥികളെയും ഹംഗറി വഴി ഒഴിപ്പിച്ച് ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, പാകിസ്ഥാൻ എംബസിയിൽ നിന്ന് ഞങ്ങൾക്ക് ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല’, അദ്ദേഹം വ്യക്തമാക്കി.
ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ മറ്റൊരു വിദ്യാർത്ഥി പൊട്ടിത്തെറിക്കുന്നത് വീഡിയോയിൽ കാണാം. ‘പാകിസ്ഥാൻ എംബസിയിൽ നിന്ന് ഒരു സഹായവും ഉണ്ടായിട്ടില്ല. അംബാസഡർ ഒരു സഹായവും നൽകിയിട്ടില്ല. ഞങ്ങളെ ഇവിടെ നിന്ന് എത്രയും വേഗം ഒഴിപ്പിക്കാൻ ഞങ്ങൾ പാകിസ്ഥാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. ഞങ്ങൾ ചെയ്ത ഒരേയൊരു തെറ്റ്, ഞങ്ങൾ പാകിസ്ഥാനികളായി എന്നതാണ്. അതിനാലാണ് ഞങ്ങൾ ഇപ്പോൾ ഇങ്ങനെ കഷ്ടപ്പെടുന്നത്. ഞങ്ങൾ ഇവിടെ പഠിക്കാൻ വന്നതാണ്, ഇങ്ങനെയൊരു അവസ്ഥ ഞങ്ങൾക്ക് ഇവിടെ ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു’, യുവാവ് പറയുന്നു.
‘ഞങ്ങൾക്ക് നാട്ടിൽ നിന്നൊരു ഔദ്യോഗിക അറിയിപ്പ് പോലും കിട്ടിയില്ല. ഞങ്ങളെ കൂടി സഹായിക്കൂ’ എന്ന് ഇന്ത്യൻ മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്ന പാകിസ്ഥാനി വിദ്യാർത്ഥികളുടെ വീഡിയോയും പുറത്ത് വന്നിരുന്നു.
Also Read:ഏലയ്ക്ക ഡ്രൈയറില്‍ സ്ഫോടനം : ഏലയ്ക്ക കത്തി നശിച്ചു, ജനലുകളും വാതിലും തകര്‍ന്നു
അതേസമയം, ഹംഗറി, റൊമാനിയ, പോളണ്ട് എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ ഗതാഗതം സുഗമമാക്കുന്നതിന് പടിഞ്ഞാറൻ ഉക്രൈനിലെ എൽവിവ്, ചെർനിവറ്റ്സി പട്ടണങ്ങളിൽ ക്യാമ്പ് ഓഫീസുകൾ തുറക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഹംഗറിയിലെ സഹോണി ബോർഡർ പോസ്റ്റ്, ക്രാക്കോവിക്, പോളണ്ടിലെ ഷെഹിനി-മെഡിക ലാൻഡ് ബോർഡർ പോയിന്റുകൾ, സ്ലോവാക് റിപ്പബ്ലിക്കിലെ വിസ്നെ നെമെക്കെ, റൊമാനിയയിലെ സുസെവ ട്രാൻസിറ്റ് പോയിന്റ് എന്നിവിടങ്ങളിലും ഇന്ത്യ ഉദ്യോഗസ്ഥരുടെ ടീമുകൾ ഉണ്ട്. ഉക്രൈനിൽ നിന്ന് ഇന്ത്യൻ പൗരന്മാർക്ക് പുറത്തു കടക്കുന്നതിന് ആവശ്യമായ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായാണ് ഈ ടീം ഇവിടെ സംഘടിച്ചിരിക്കുന്നത്. ഹംഗറി, പോളണ്ട്, സ്ലൊവാക്യ എന്നിവയുമായുള്ള ഉക്രൈന്റെ കര അതിർത്തിയിലൂടെ ഇന്ത്യ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ ശ്രമിക്കുകയാണ്. റഷ്യൻ സൈനിക ആക്രമണത്തെ തുടർന്ന് ഉക്രേനിയൻ സർക്കാർ രാജ്യത്തിന്റെ വ്യോമാതിർത്തി അടച്ചിരുന്നു.
Pakistani students abandoned in Ukraine; pleads for help.
There has been no help from the Pakistan Embassy: Pak student in Ukraine pic.twitter.com/EYOq3WfNwq
— TIMES NOW (@TimesNow) February 26, 2022
Post Your Comments