Latest NewsNewsInternationalGulfQatar

പരമ്പരാഗത സമ്പ്രദായങ്ങളെ ബഹുമാനിക്കണം: പ്രവാസി ജീവനക്കാർക്ക് നിർദ്ദേശം നൽകി ഖത്തർ

ദോഹ: രാജ്യത്തെ പരമ്പരാഗത സമ്പ്രദായങ്ങളെയും, ആചാരങ്ങളെയും ബഹുമാനിക്കണമെന്ന് പ്രവാസി ജീവനക്കാരോട് ആവശ്യപ്പെട്ട് ഖത്തർ. രാജ്യത്തെ നിയമങ്ങൾ അനുസരിക്കണമെന്നും ഖത്തർ പ്രവാസി ജീവനക്കാരോട് അഭ്യർത്ഥിച്ചു. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

Read Also: ലോഡിറക്ക് പ്രശ്‌നത്തില്‍ സിഐടിയുക്കാര്‍ പൂട്ടിച്ച കട തുറന്നു : കട തുറന്ന് പ്രവര്‍ത്തിച്ചത് രണ്ട് മാസത്തിനു ശേഷം

രാജ്യത്തെ സദാചാര മൂല്യങ്ങൾക്ക് അനുസൃതമായ വസ്ത്രധാരണ രീതികൾ പാലിക്കണമെന്ന് ജീവനക്കാരോട് നിർദ്ദേശിക്കാനും ഖത്തർ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴിലിനായി ഖത്തറിലെത്തുന്ന പ്രവാസികൾ സദാചാര മൂല്യങ്ങൾ പാലിക്കണം. ഓരോ വിദേശ ജീവനക്കാരനും തന്റെ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന വ്യക്തിയാണ്. അതിനാൽ തന്നെ തന്റെ രാജ്യത്തെക്കുറിച്ച് മറ്റുള്ളവരിൽ ഏറ്റവും ഉയർന്ന ബഹുമാനം ഉണർത്തുന്ന രീതിയിൽ പെരുമാറാൻ ഇവർ ബാധ്യസ്ഥരാണെന്നും അധികൃതർ അറിയിച്ചു.

Read Also: ‘2007 തിരഞ്ഞെടുപ്പിന്റെ തനിയാവർത്തനമാകും ഉത്തർപ്രദേശിൽ നടക്കുക, അഖിലേഷിന്റെ സ്വപ്‌നം തകര്‍ന്നടിയും’: മായവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button