ഹോങ്കോങ് : ജനനേന്ദ്രിയത്തിന് വലുപ്പം വെക്കാൻ ശസ്ത്രക്രിയ നടത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഓപ്പറേഷന് ശേഷം 20കാരന്റെ ലിംഗ വലുപ്പം പഴയതിലും അഞ്ചിലൊന്നായി ചുരുങ്ങുകയായിരുന്നു. ഇതോടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെ ഇയാൾ കേസും കൊടുത്തു. ഹോങ്കോങ്ങ് പൗരനായ യുവൻ എന്ന യുവാവിനാണ് അബദ്ധം പറ്റിയത്. 20 വയസ്സുകാരനായ യുവന് തന്റെ ലൈംഗികാവയവത്തിന്റെ വലുപ്പത്തിൽ അതൃപ്തിയുണ്ടായിരുന്നു.
ജനനേന്ദ്രിയത്തിന് വലുപ്പം കൂട്ടുന്നതിനായി ലിംഗത്തിലെ കൊഴുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായാണ് ഈ മേഖലയിൽ വിദഗ്‌ദ്ധൻ എന്ന് അറിയപ്പെട്ട ഒരു ഡോക്ടറെ ഓൺലൈനിൽ കണ്ടെത്തിയത്. 2018 ഡിസംബർ 11 ന്, യുവൻ തായ്‌പേയിലെ ഒരു മെഡിക്കൽ ബ്യൂട്ടി ക്ലിനിക്കിലേക്ക് ഇതിനായി പോയി. അവിടെ ഡോക്ടർ അദ്ദേഹത്തിന് ലിംഗം വലുതാക്കാനുള്ള ശസ്ത്രക്രിയ നടത്തി. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള കൊഴുപ്പ് എടുത്ത് ലിംഗത്തിന് നീളവും കട്ടിയുള്ളതുമാക്കി മാറ്റുന്നതും സസ്പെൻസറി ലിഗമെന്റുകളുടെ നീളം കൂട്ടുന്നതും പരിച്ഛേദനയും ഈ സർജറിയിൽ ഉൾപ്പെടുന്നു.
ഇതെല്ലാം നടത്തി ശസ്ത്രക്രിയയ്ക്ക് ശേഷം യുവനെ വീട്ടിലേക്ക് അയച്ചു. ശസ്ത്രക്രിയക്ക് ശേഷം ലിംഗത്തിൽ വീക്കവും വേദനയും മറ്റു സങ്കീർണതകളും ഉണ്ടായിരുന്നു, എങ്കിലും ഇതിനു വേദന സംഹാരികൾ മാത്രമായിരുന്നു നൽകിയത്. വേദന അസഹ്യമായതോടെ ഇയാൾ മറ്റൊരു ആശുപത്രിയെ സമീപിച്ചു. ഇവിടെ നിന്ന് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ആണ് ഉണ്ടായത്. ലിംഗത്തിൽ നെക്രോസിസും ഗ്യാങ്ഗ്രീനും ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി.
യുവാവിന്റെ ലൈംഗികാവയവത്തിന്റെ നീളം നേരത്തെയുണ്ടായിരുന്ന യഥാർത്ഥ വലുപ്പത്തിന്റെ അഞ്ചിലൊന്നായി ചുരുങ്ങി. കൂടാതെ, അദ്ദേഹത്തിന്റെ മൂത്രനാളിക്കും സ്ഥാനഭ്രംശം സംഭവിച്ചു. ഇത് മൂത്രമൊഴിക്കുന്നതിന് ബുദ്ധിമുട്ടുകളും മറ്റ് പ്രശ്നങ്ങളും ഉണ്ടാക്കി എന്ന് പരിശോധനയിൽ തെളിഞ്ഞു. ഇതോടെ യുവൻ സർജറി ചെയ്ത ഡോക്ടർക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. എന്നാൽ കോടതിയിൽ ഡോക്ടർ ഇത് നിഷേധിച്ചു. പിന്നീട് യുവൻ കേസ് പിൻവലിക്കുകയും ചെയ്തു.
Post Your Comments