KeralaLatest NewsNews

‘പ്രതികള്‍ക്കെതിരെ കടുപ്പിച്ചൊരു വാക്ക് പോലും ഇല്ല, എല്ലാവരും പിണറായി വിജയന് പഠിക്കുകയാണോ’: വിമർശിച്ച് വി.ടി ബല്‍റാം

പാലക്കാട്: കണ്ണൂരിൽ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുളളവരുടെ പ്രതികരണത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. ഹരിദാസിനെ ആര് കൊലപ്പെടുത്തി എന്നതോ പ്രതികളുടെ രാഷ്ട്രീയമോ മുഖ്യമന്ത്രി അടക്കമുളളവർ പറയുന്നില്ലെന്നാണ് ബൽറാമിന്റെ വിമർശനം. സിപിഎം നോതാവിന്റേത് എന്ന് കരുതുന്ന ഫേസ്ബുക്ക് കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചു കൊണ്ടാണ് ബൽറാമിന്റെ പ്രതികരണം.

Read Also  :  ഉദ്ധവിനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കാൻ സഞ്ജയ് റാവത്ത് പദ്ധതി നടത്തുന്നതായി ആരോപണം

കുറിപ്പിന്റെ പൂർണരൂപം :

“തലശ്ശേരി പുന്നോലിലെ സിപിഐ(എം) പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തി”
കൂട്ടത്തിലൊരു അന്ത്യാഭിവാദ്യങ്ങളും. കഴിഞ്ഞു!
ആര് വെട്ടിക്കൊലപ്പെടുത്തി?
അവർക്കുള്ള പ്രേരണയെന്ത്?
പ്രതികളുടെ രാഷ്ട്രീയമെന്ത്?
കേസും വിചാരണയും വിധിയുമൊക്കെ പിന്നാലെ വന്നോട്ടെ, പോലീസ് എഫ്ഐആറിൽ ഉള്ള വിവരത്തിന്റെയോ പ്രാദേശിക പാർട്ടി നേതാക്കൾ നൽകുന്ന വിവരത്തിന്റെയെങ്കിലുമോ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കടുപ്പിച്ചൊരു വാക്ക് പറയാൻ പോലും കഴിയാത്തവരാണോ സിപിഎം, ഡിഫി നേതാക്കൾ? യുവ മന്ത്രിമാർ? എല്ലാവരും പിണറായി വിജയന് പഠിക്കുകയാണോ?
ഏതെങ്കിലും കോൺഗ്രസ് നേതാവാണ് പ്രതിഷേധക്കുറിപ്പിൽ ഇങ്ങനെയുള്ള വാക്കുകൾ ഉപയോഗിച്ചതെന്ന് വെക്കുക, അതല്ലെങ്കിൽ മനോരമ അടക്കമുള്ള ഏതെങ്കിലും മാധ്യമത്തിന്റെ വാർത്താ തലക്കെട്ടാണ് ഇങ്ങനെയായതെന്ന് വെക്കുക,എന്തായിരിക്കും ഇവിടെ പുകില്! പ്രതികളുടെ രാഷ്ട്രീയം പറഞ്ഞില്ല, പറഞ്ഞെങ്കിൽത്തന്നെ അതിന് ശക്തി പോരാ, വാക്കുകൾക്ക് ആവശ്യത്തിന് ക്വിന്റൽ തൂക്കമില്ല, കുത്തും കോമയും ശരിയല്ല, സിപിഎം ബുദ്ധിജീവികളുടേയും സൈബർ വെട്ടുകിളികളുടേയും തെറിവിളി ആറാട്ടായിരിക്കും ഇവിടം മുഴുവൻ.

Read Also  :  ആര്‍എസ്എസ് ക്യാമ്പുകള്‍ രഹസ്യമായല്ല, പരസ്യമായാണ് സംഘടിപ്പിക്കുന്നത് : കോടിയേരിക്ക് മറുപടിയുമായി സന്ദീപ് വാര്യര്‍

ഇപ്പോഴിതാ ആളുമില്ല, അനക്കവുമില്ല. പ്രതിഷേധമില്ല, പ്രകോപനവുമില്ല. പ്രതികളുടെ പാർട്ടിയുടെ നാടു നീളെയുള്ള ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും പൂർണ്ണ സുരക്ഷിതത്വം. നല്ല കാര്യം, കേരളം കുരുതിക്കളമാകാതിരിക്കട്ടെ, ക്രമസമാധാനം ഭദ്രമായിരിക്കട്ടെ, മനുഷ്യർ സ്വൈര്യമായിരിക്കട്ടെ. ഏതായാലും വാക്കുകൾ മയപ്പെടുത്തി അമിത് ഷായുടെ പ്രീതി പിടിച്ചുപറ്റാനുള്ള ഗതികേട് നമുക്കാർക്കും ഇല്ലാത്തത് കൊണ്ട് കൃത്യമായിത്തന്നെ പറയട്ടെ; സംഘ് പരിവാർ ഭീകരവാദികൾ, ഇന്ത്യൻ ഫാഷിസ്റ്റുകൾ, ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ മത്സ്യത്തൊഴിലാളി യുവാവ് ഹരിദാസന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button