മുംബൈ: പ്രായപൂർത്തിയാകുന്നതിന് മുൻപ് വ്യാജരേഖകൾ ചമച്ച് ബാർ ലൈസൻസ് സ്വന്തമാക്കിയതിന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരെ പൊലീസ് പുതിയ കേസെടുത്തു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനായ ശങ്കർ ഗോഗവാലെ നൽകിയ പരാതിയിൽ താനെ കോപ്രി പൊലീസാണ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
Also read: ഗവർണറെ പുറത്താക്കണം : അധികാരം നൽകാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് കേരളം
കേസിൽ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് വാങ്കഡെയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വാങ്കഡെയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് താനെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വിനയ്കുമാർ റാത്തോഡ് മാധ്യമങ്ങളോട് പറഞ്ഞു.
1996 – 97 വർഷങ്ങളിൽ നവിമുംബൈയിലെ സദ്ഗുരു എന്ന ബാറിൽ നിന്നാണ് വാങ്കഡേ വ്യാജരേഖ ചമച്ച് ലൈസൻസ് സ്വന്തമാക്കിയത്. ഈ സമയത്ത് അദ്ദേഹത്തിന് പതിനേഴ് വയസ്സ് മാത്രമായിരുന്നു പ്രായമെന്നും പരാതിയിൽ പറയുന്നു. സംഭവം വിവാദമായതോടെ ബാറിൻ്റെ ലൈസൻസ് റദ്ദാക്കാൻ താനെ കളക്ടർ രാജേഷ് നർവേക്കർ നിർദേശം നൽകി. ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയതോടെയാണ് കളക്ടറുടെ ഈ നടപടി.
Post Your Comments