Latest NewsNewsIndia

വിദേശത്തെത്തിയാൽ പങ്കാളികളെ തനിച്ചാക്കുന്ന യുവതികൾ, ഭാര്യമാർ ഉപേക്ഷിച്ച യുവാക്കളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിരവധി പേർ

ലുധിയാന: ബർണാലയിലെ ഗോവിന്ദ്പുരയിൽ ഇക്കഴിഞ്ഞ ജൂണിൽ ഗോതമ്പ് ഫാമിലെ ജലസേചന പമ്പിന് സമീപം ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. 24 കാരനായ ലവ്പ്രീത് സിംഗ് ലാഡിയുടെതായിരുന്നു ആ മൃതദേഹം. ഭാര്യ ഉപേക്ഷിച്ച് പോയതിലുള്ള മനോവിഷമം താങ്ങാതെ ലവ്‍പ്രീത് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് യുവാവിന്റെ മാതാപിതാക്കൾ ആരോപിക്കുന്നത്. ലവ്പ്രീതിന്റെ ഭാര്യ ബിയാന്ത് കൗർ 2019-ൽ പഠന വിസയിൽ കാനഡയിലേക്ക് പോയിരുന്നു. ഇതിന് ശേഷം യുവതി ലവ്‍പ്രീതിനെ വിളിക്കാതെ ആയി എന്നാണ് കുടുംബം പറയുന്നത്.

വിദേശ രാജ്യങ്ങളിൽ പോയി പഠിച്ച്/തൊഴിൽ ചെയ്യണമെന്ന ആഗ്രഹം പഞ്ചാബിലെ യുവതീ യുവാക്കൾക്കിടയിൽ ഇപ്പോഴുമുണ്ട്. വിദേശത്ത് പോയ ശേഷം ഭർത്താക്കന്മാരെ ഭാര്യമാർ ഉപേക്ഷിച്ച കേസുകളിൽ ഒന്ന് മാത്രമാണ് ലവ്‍പ്രീത് സിംഗിന്റേത്. വിദേശ രാജ്യങ്ങളിൽ പോയി പഠിക്കണമെന്ന ആഗ്രഹം ഭർത്താക്കന്മാർ സാധിച്ച് കൊടുക്കുമ്പോൾ അത് മുതലെടുക്കുകയാണ് യുവതികളെന്നാണ് ഉയരുന്ന ആരോപണം. വിദേശത്തേക്ക് പോകാൻ ആവശ്യമായ പണം ഭർത്താവ് മുടക്കണം. ശേഷം, അവിടെ എത്തിക്കഴിഞ്ഞാൽ ഇവർ ഭർത്താക്കന്മാരെ യാതൊരു ദയാദാക്ഷിണ്യവും ഇല്ലാതെ ഒഴിവാക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ദേശീയ മാധ്യമമായ ദി പ്രിന്റ് ആണ് ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് പുറത്തുവിട്ടത്.

Also Read:അഞ്ച് പാർട്ടികളിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപദേശം തനിക്ക് ആവശ്യമില്ല: വിഡി സതീശൻ

ഇക്കാലമത്രയും ഗൾഫ് അടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് പോകുന്ന ഭർത്താക്കന്മാർ തങ്ങളെ ഉപേക്ഷിച്ചെന്ന പരാതിയുമായി ഭാര്യമാരായിരുന്നു രംഗപ്രവേശനം ചെയ്തിരുന്നത്. രാജ്യം വിടുന്ന ഭർത്താക്കന്മാർ തിരിച്ച് വരുമോയെന്ന ഭയത്തിലും ആകാംഷയിലുമായിരുന്നു പഞ്ചാബിലെ സ്ത്രീകൾ കഴിഞ്ഞിരുന്നത്. 2016 ജനുവരി മുതൽ 2019 മെയ് വരെയുള്ള കാലയളവിൽ 4,698 യുവതികളാണ് തങ്ങളുടെ ഭർത്താക്കന്മാർ തങ്ങളെ ഉപേക്ഷിച്ചുവെന്ന് ആരോപിച്ച് പരാതികൾ നൽകിയത്. 2019-ൽ വിദേശകാര്യ മന്ത്രാലയം ലോക്‌സഭയിൽ ഒരു ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ ഉള്ളത്. എന്നാൽ, ഇന്ന് കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്. രാജ്യം വിട്ട് കഴിഞ്ഞാൽ ഭാര്യമാർ പിന്നെ തിരിച്ച് വരുമോ എന്ന ഭയമാണ് പഞ്ചാബിലെ പുരുഷന്മാർക്ക്. ഇന്ന് സ്ത്രീകൾ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് പോകുന്നു.

Also Read:20ലധികം സ്റ്റാഫുകളാണ് ഒരോ മന്ത്രിമാര്‍ക്കമുള്ളത്: തനിക്ക് ഉണ്ടായിരുന്നത് 11 സ്റ്റാഫുകളാണെന്ന് ഗവര്‍ണര്‍

ഭാര്യയാൽ ഉപേക്ഷിക്കപ്പെട്ടത് അപമാനമായി കാണുന്നവർ ഇപ്പോഴും ഒന്നും ആരെയും അറിയിക്കാതെ മുന്നോട്ട് പോകുന്നുണ്ട്. ജൂണിൽ ജീവൻ വെടിഞ്ഞ ലവ്പ്രീതിന്റെ മരണത്തിന് പിന്നാലെ ‘ഉപേക്ഷിക്കപ്പെട്ട പുരുഷന്മാരിൽ’ ചിലർ ഒത്തുകൂടി. അവർ ഒരു കൂട്ടായ്മ രൂപീകരിച്ചു. ലവ്പ്രീതിന്റെ അമ്മാവൻ നിർമ്മിച്ച ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ഉപേക്ഷിക്കപ്പെട്ട 78 പഞ്ചാബി പുരുഷന്മാർ അവരുടെ അവകാശങ്ങൾക്കായി പോരാടുകയാണ്. 35 ഭർത്താക്കന്മാർ 2020-ൽ ലുധിയാന ആസ്ഥാനമായുള്ള ABBNHI എന്ന എൻ.ജി.ഒയുമായി ബന്ധപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട ഭർത്താക്കന്മാർക്കുള്ള നിയമപരിഹാരം പരിമിതമാണെന്നിരിക്കെ, ഇവർക്കായി പഞ്ചാബ് ഗവൺമെന്റ് എൻആർഐ അഫയേഴ്‌സ് എഡിജിപി നീർജ വി അക്കാലത്ത് ശബ്ദമുയർത്തിയിരുന്നു. ഉപേക്ഷിക്കപ്പെട്ട ഭർത്താക്കന്മാരെ അംഗീകരിക്കുന്ന ഒരു നിയമവും ഇന്ത്യയിൽ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഭർത്താവ് ഉപേക്ഷിക്കപ്പെട്ടാൽ അവർക്ക് നിയമപരമായ മാർഗം സ്വാകരിക്കാവുന്നതാണ്. കൂടാതെ അവരുടെ ഭാര്യമാർക്കെതിരെ വഞ്ചിച്ചതിനും മാനസിക പീഡനത്തിനും 498 (എ) വകുപ്പ് 420 (വഞ്ചന) പ്രകാരം കേസെടുക്കുകയും ചെയ്യാം.

Also Read:20ലധികം സ്റ്റാഫുകളാണ് ഒരോ മന്ത്രിമാര്‍ക്കമുള്ളത്: തനിക്ക് ഉണ്ടായിരുന്നത് 11 സ്റ്റാഫുകളാണെന്ന് ഗവര്‍ണര്‍

സ്ത്രീകളുടെ കാര്യത്തിൽ പക്ഷെ, ഇങ്ങനെയല്ല. അവർക്ക് കുറച്ച് കൂടി സഹായങ്ങൾ ലഭ്യമാണ്. ഒളിച്ചോട്ടത്തിനെതിരായ നഷ്ടപരിഹാരത്തിനുള്ള അവകാശം സ്ത്രീകൾക്ക് മാത്രമായി നിക്ഷിപ്തമാണ്. എൻആർഐ ഭർത്താക്കന്മാർ ഉപേക്ഷിച്ചുപോയ ഭാര്യമാരെ സഹായിക്കാൻ വനിതാ ശിശുവികസന മന്ത്രാലയത്തിന് ഒരു പ്രത്യേക സെൽ തന്നെ ഉണ്ട്. ഭാര്യമാരെ ഉപേക്ഷിക്കുന്ന യുവാക്കളുടെ പാസ്പോർട്ട് മുൻപ് പലസാഹചര്യങ്ങളിലും വിദേശകാര്യ മന്ത്രാലയംറദ്ദാക്കിയിട്ടുണ്ട്. ഇതേ നിയമസഹായം തങ്ങൾക്കും നൽകണമെന്നാണ് ഇരകളായ പുരുഷന്മാർ ആവശ്യപ്പെടുന്നത്.

‘പങ്കാളികളെ ഉപേക്ഷിക്കുന്ന സ്ത്രീകളെ നാടുകടത്താൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. പെൺകുട്ടികൾ ഒരു പാഠം പഠിക്കേണ്ടതുണ്ട്’, ബർണാലയിൽ നിന്നുള്ള ജസ്‌വീന്ദർ സിംഗ് ദി പ്രിന്റിനോട് പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട പുരുഷന്മാരോട് തനിക്ക് അതിയായ വിഷമമുണ്ടെന്നും വീണ്ടും അധികാരത്തിൽ വന്നാൽ അവരുടെ നേട്ടത്തിനായി പ്രവർത്തിക്കുമെന്നും പഞ്ചാബിലെ എൻആർഐ കാര്യ മന്ത്രി പർഗത് സിംഗ് പറഞ്ഞു.

shortlink

Post Your Comments


Back to top button