സുഗമമായ ജീവിതത്തിനു വേണ്ടി പൊതുജനങ്ങള്‍ക്കു മുമ്പിലായി പത്തു നിര്‍ദേശങ്ങള്‍ വയ്ക്കുകയാണ് കേരളാ പോലീസ്..
1. രാത്രിയില്‍ വീടിനു സമീപത്തായി അപരിചിതരെ കാണുകയോ, അപരിചിത ശബ്ദങ്ങള്‍ തുടര്‍ച്ചയായി കേള്‍ക്കുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ പോസീസ് സ്റ്റേഷനില്‍ വിവരമറിയ്ക്കണം.
2. വീടിനു പുറകുഭാഗത്തെ കതകുകള്‍ അടച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.
3. പോലീസ് സ്റ്റേഷനിലെയും അയല്‍ വീടുകളിലെയും ഫോണ്‍നമ്പറുകള്‍ പെട്ടെന്ന് കാണുന്ന സ്ഥലങ്ങളില്‍ എഴുതി സൂക്ഷിയ്ക്കുക
4. ഇതര സംസ്ഥാനക്കാര്‍ വീടിനു സമീപം താമസിക്കുന്നുണ്ടെങ്കില്‍ അക്കാര്യം പോലീസിനെ അറിയിച്ചിരിയ്ക്കണം.
5. വീടിനു ചുറ്റും വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കുക.
6. ഒറ്റയ്ക്കാണു താമസിക്കുന്നതെങ്കില്‍ ആ വിവരം കൂടുതല്‍ ആളുകളുമായി പങ്കു വെയ്ക്കരുത്.
7. വിശ്വസ്ഥരെ മാത്രമേ പണമിടപാടുകള്‍ക്കും ബാങ്ക് ഇടപാടുകള്‍ക്കുമായി ചുമതലപ്പെടുത്താവൂ.
8. താല്‍ക്കാലിക ജോലിയ്ക്കു വരുന്നവരോട് ഒരിയ്ക്കലും കുടുമ്പ കാര്യങ്ങള്‍ പങ്കു വെയ്്ക്കരുത്.
9. സ്വര്‍ണാഭരണങ്ങള്‍ കൂടുതല്‍ ധരിയ്ക്കരുത്.
10. അപരിചിതരോട് അധികം സംസാരിയ്ക്കുകയോ വീട്ടിലോട്ട് കാരണമില്ലാതെ ക്ഷണിയ്ക്കുകയോ ചെയ്യരുത്.
Post Your Comments