KeralaLatest NewsNews

മാര്‍ച്ച് രണ്ടാമത്തെ ആഴ്ചയില്‍ ആഘാതങ്ങള്‍ക്ക് സാധ്യത: ഇന്ത്യയില്‍ എണ്ണകച്ചവടം നടത്തുന്നത് സര്‍ക്കാരാണെന്ന് രവിചന്ദ്രൻ

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കൂടുമ്പോഴും കുറയുമ്പോഴും അതിന്റെ നേട്ടവും ആഘാതവും മിക്കപ്പോഴും ആഭ്യന്തരവിലയില്‍ പ്രതിഫലിക്കുന്നില്ല എന്നതാണ് എണ്ണവിലയുടെ പേരില്‍ സര്‍ക്കാരുകള്‍ വിചാരണ ചെയ്യപെടാന്‍ പ്രധാന കാരണം.

തിരുവനന്തപുരം: ക്രൂഡ് ഓയിൽ വിലവർദ്ധനവിൽ പ്രതികരിച്ച് യുക്തിവാദി നേതാവ് സി. രവിചന്ദ്രൻ. ഇന്ത്യന്‍ വിപണിയില്‍ വില ക്രൂഡ് ഓയിൽ ക്രമപെടുത്തുന്നില്ലെങ്കില്‍ അതിനര്‍ത്ഥം സര്‍ക്കാരുകള്‍ വില ചവിട്ടി പിടിച്ചിരിക്കുകയാണെന്നും. വരുന്ന ഒരു മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന 5 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഈ വിലസ്ഥിരതയുടെ കാരണമെന്നും രവിചന്ദ്രൻ തന്റെ ഫേയ്‌സ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. എണ്ണവിലനിര്‍ണ്ണയം കമ്പനികള്‍ക്ക് വിട്ടുകൊടുത്തു, ഡീറെഗുലേറ്റ് ചെയ്തു എന്നൊക്കെയുള്ള അവകാശ വാദങ്ങളുടെ അര്‍ത്ഥശൂന്യത ഒരിക്കല്‍കൂടി വെളിവാകാന്‍ പോകുന്നുവെന്നും ഇന്ത്യയില്‍ ഇപ്പോഴും എണ്ണകച്ചവടം നടത്തുന്നത് സര്‍ക്കാരാനിന്നും അദ്ദേഹം കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

CRUDE MARCH

ക്രൂഡ് ഓയില്‍ വില ലോകവിപണിയില്‍ ബാരലിന് 95 ഡോളര്‍ വരെ ആയിക്കഴിഞ്ഞു. 81 ഡോളര്‍ സമയത്താണ് 2021 നവമ്പര്‍ നാലിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ചത്. ഡിസമ്പര്‍ ആദ്യം വില ബാരലിന് 69 ഡോളറിലേക്ക് വന്നു. ഇന്ത്യയില്‍ വിലസ്ഥിരത തുടര്‍ന്നു. 2021 ഡിസമ്പര്‍ അവസാനത്തോടെ വില വര്‍ദ്ധിക്കും 2022 ജനവരിയില്‍ ബാരലിന് 100 ഡോളര്‍ കടക്കും എന്നായിരുന്നു ആഗോള ക്രൂഡ് ഓയില്‍ വില സംബന്ധിച്ച പൊതുപ്രവചനം. പിന്നീടങ്ങോട്ട് വിലവര്‍ദ്ധനവും പ്രവചിക്കപെട്ടിരുന്നു. പക്ഷെ ആ നിരക്കില്‍ വില വര്‍ദ്ധിച്ചില്ല. എങ്കിലും വര്‍ദ്ധിക്കുകയാണ്. ഇന്ന് ബാരലിന് 94-95 ഡോളറാണ് പല ബ്രാന്റുകളും ക്വാട്ട് ചെയ്തിരിക്കുന്നത് (https://oilprice.com/).

അതനുസരിച്ച് ഇന്ത്യന്‍ വിപണിയില്‍ വില ക്രമപെടുത്തുന്നില്ലെങ്കില്‍ അതിനര്‍ത്ഥം സര്‍ക്കാരുകള്‍ വില ചവിട്ടി പിടിച്ചിരിക്കുകയാണ് എന്ന് തന്നെയാണ്. വരുന്ന ഒരു മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന 5 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഈ വിലസ്ഥിരതയുടെ കാരണം എന്നനുമാനിക്കാം. It is political manipulation. 2022 മാര്‍ച്ച് ഏഴിനാണ് യു.പി യിലെ അവസാന ഘട്ട വോട്ടെടുപ്പ്. ക്രൂഡ് ഓയിലിന് ഉണ്ടായ വില വര്‍ദ്ധനവിന് അനുസരിച്ച് വര്‍ദ്ധനവ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ വിലാസം എണ്ണ കമ്പനികള്‍ക്ക് ഇത് സഹിക്കാനാവില്ല. അതുകൊണ്ടുതന്നെ മാര്‍ച്ച് രണ്ടാമത്തെ ആഴ്ചയില്‍ ആഘാതങ്ങള്‍ക്ക് സാധ്യതയുണ്ട്. മറ്റൊരു മാര്‍ഗ്ഗം സര്‍ക്കാരുകള്‍ നികുതി ശതമാനകണക്കില്‍ വീണ്ടും കുറയ്ക്കുക എന്നതാണ്. മാര്‍ച്ചില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരു പക്ഷെ ബാരലിന് 100 രൂപ എന്ന നിരക്കിനും മുകളിലേക്ക് പോയേക്കാം.

Read Also: പാരാസെറ്റമോളിന്‍റെ ദൈനംദിന ഉപയോഗം രക്തസമ്മര്‍ദം കൂട്ടും: പഠന റിപ്പോർട്ട് പുറത്ത്

എണ്ണവിലനിര്‍ണ്ണയം കമ്പനികള്‍ക്ക് വിട്ടുകൊടുത്തു, ഡീറെഗുലേറ്റ് ചെയ്തു എന്നൊക്കെയുള്ള അവകാശ വാദങ്ങളുടെ അര്‍ത്ഥശൂന്യത ഒരിക്കല്‍കൂടി വെളിവാകാന്‍ പോകുന്നു. ഇന്ത്യയില്‍ ഇപ്പോഴും എണ്ണകച്ചവടം നടത്തുന്നത് സര്‍ക്കാരാണ്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായാണ് പലപ്പോഴും വില ക്രമീകരിക്കപെടുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കൂടുമ്പോഴും കുറയുമ്പോഴും അതിന്റെ നേട്ടവും ആഘാതവും മിക്കപ്പോഴും ആഭ്യന്തരവിലയില്‍ പ്രതിഫലിക്കുന്നില്ല എന്നതാണ് എണ്ണവിലയുടെ പേരില്‍ സര്‍ക്കാരുകള്‍ വിചാരണ ചെയ്യപെടാന്‍ പ്രധാന കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button