Latest NewsIndia

അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 655 എൻകൗണ്ടർ കൊലപാതകങ്ങൾ : ഒന്നാമത് ഛത്തീസ്ഗഡ്

ഡൽഹി : കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നടന്നത് 655 എൻകൗണ്ടർ കൊലപാതകങ്ങളെന്ന് കണക്കുകൾ. 191 കൊലപാതകങ്ങളുമായി ഛത്തീസ്ഗഡ് ആണ് ലിസ്റ്റിൽ ഒന്നാമത്.

കേന്ദ്ര മന്ത്രി നിത്യാനന്ദ റായി ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകളുടെ വിവരങ്ങളാണിത്. ഛത്തീസ്ഗഡിനു തൊട്ടു പിറകിൽ ഉത്തർപ്രദേശ് ആണ് രണ്ടാമത്. യോഗി ആദിത്യനാഥ് സർക്കാറിന്റെ കുപ്രസിദ്ധമായ ‘ഠോക് ദോ’ പോളിസി ശിരസാ വഹിക്കുന്ന യുപി പോലീസ് 117 പേരെയാണ് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ വെടിവെച്ചു കൊന്നത്.

ആസാമിൽ 50 പേരും, ജാർഖണ്ഡിൽ 49 പേരും, ഒഡിഷയിൽ 36 പേരും, ജമ്മുകശ്മീരിൽ 35 പേരും ഇതേകാലയളവിൽ പോലീസിന്റെ തോക്കിന് ഇരയായിട്ടുണ്ട്. 26 പോലീസ് എൻകൗണ്ടർ കളുടെ കണക്കാണ് മഹാരാഷ്ട്ര സർക്കാരിന് പറയാനുള്ളത്. എട്ടു പേരെ വധിച്ച ഡൽഹി പോലീസും രാജസ്ഥാൻ പോലീസുമാണ് പട്ടികയിൽ ഏറ്റവും അവസാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button