ലക്നൗ : യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബിജെപി.’ലോക് കല്ല്യാൺ സങ്കൽപ്പ് പത്ര’ എന്ന പേരിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സ്ത്രീകളുടെ ഉന്നമനം, യുവജന ശാക്തീകരണം, സാമൂഹിക-സാമ്പത്തിക വളർച്ച എന്നിവ ലക്ഷ്യമിട്ടുള്ള കാര്യങ്ങളാണ് പ്രകടന പത്രികയിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരോ കുടുംബത്തിലെയും ഒരാള്‍ക്ക് ജോലി, കര്‍ഷകര്‍ക്ക് ജലസേചന ആവശ്യങ്ങള്‍ക്ക് സൗജന്യ വൈദ്യുതി, തുടങ്ങിയ വമ്പന്‍ വാഗ്ദാനങ്ങളും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലവ് ജിഹാദ് കുറ്റം തെളിയിക്കപ്പെട്ടാല്‍ കുറഞ്ഞത് പത്തുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ചുമത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
Read Also : ചാനലുകളിൽ കയറിയിരുന്ന് പുതിയ വെളിപ്പെടുത്തലുകൾ നടത്തി സ്വപ്ന സുരേഷ്: ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി
സത്രീകള്‍ക്ക് വിശേഷ ദിവസങ്ങളിൽ സൗജന്യമായി ഓരോ ഗ്യാസ് സിലിണ്ടര്‍, 60 കഴിഞ്ഞ സ്ത്രീകള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ സൗജന്യയാത്ര, കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ ഇരുചക്ര വാഹനം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. ഒപ്പം വിധവാ പെന്ഷന് 800-ല്‍നിന്ന് 1,500 രൂപയായി ഉയര്‍ത്തുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
Post Your Comments