തൃശൂർ : കണ്ണൻക്കുഴിയിൽ ഒറ്റയാന്റെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരിക്ക് ദാരുണാദ്യം.
പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്റെ മകൾ ആഗ്നിമിയ എന്ന അഞ്ചു വയസുകാരിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെ കണ്ണംകുഴിയിൽ ഇവരുടെ വീടിന് സമീപത്ത് നിന്നും അൽപം മാറി ഒറ്റയാനെ കണ്ടത്.
Also Read : ഹലോ വാവ സുരേഷ് അല്ലേ ശശികല ടീച്ചറെ കിട്ടിയായിരുന്നോ? പരിഹസിച്ച് എസ് സുദീപ്
ആനയെ കണ്ട് വീട്ടുകാർ ചിതറി ഓടുന്നതിനിടയിൽ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അച്ഛൻ നിഖിലിലും അപ്പുപ്പൻ ജയനും പരുക്കേറ്റു. മൂന്ന് പേരെയും നാട്ടുകാർ ചേർന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുമ്പൊഴക്കും ആഗ്മിനിയ മരിച്ചു.
Post Your Comments