ഇന്നത്തെ കാലത്ത് മധുരമുളള പാനീയം കുടിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് യൂണിവേഴ്സിറ്റി ഓഫ് പാരീസ് നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നത്. മധുരമുളള പാനീയം കുടിക്കുന്നത് ക്യാന്‍സര്‍ സാധ്യത കൂട്ടുമെന്നും പഠനത്തിൽ പറയുന്നു.
ഇത്തരം പാനീയങ്ങള്‍ക്ക് കൂടുതല്‍ മധുരമുണ്ടാകാനായി കൃത്രിമ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതാണ് പല ക്യാന്‍സറുകള്‍ക്കും കാരണമാകുന്നതെന്നാണ് പഠനം പറയുന്നത്. അതുപോലെ തന്നെ മധുരമുളള പാനീയങ്ങള്‍ അമിതമായി കുടിക്കുന്നത് തടി കൂടാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു. 40 വയസ്സ് പ്രായമുള്ള 101,257 പേരിലാണ് പഠനം നടത്തിയത്.
ഇത്തരം പാനീയങ്ങള്‍ ദിവസവും കുടിക്കുന്ന 2193 പേര്‍ക്ക് ക്യാന്‍സര്‍ കണ്ടെത്തിയതായി പഠനം പറയുന്നു. മധുരമുളള പാനീയങ്ങള്‍ കുടിക്കുന്നവരില്‍ ക്യാന്‍സര്‍ വരാനുളള സാധ്യത 18 ശതമാനമാണെന്നും പഠനം സൂചിപ്പിക്കുന്നു.
Post Your Comments