തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിലെ അനധികൃത ഇടപാടുകളെല്ലാം ശിവശങ്കറിന് അറിയാമെന്ന് പറഞ്ഞ് സ്വപ്ന. സ്പേസ് പാർക്കിൽ തനിക്ക് ജോലി വാങ്ങി തന്നത് ശിവശങ്കറാണെന്നും അദ്ദേഹം തന്നെ ചൂഷണം ചെയ്തതായും സ്വപ്ന ആരോപിച്ചു. ഈയടുത്ത്, ശിവശങ്കർ രചിച്ച പുസ്തകം പുറത്തിറങ്ങിയിരുന്നു. ഇതിൽ അദ്ദേഹം എഴുതിയ ചില കാര്യങ്ങളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു സ്വപ്ന.
താനൊരു പുസ്തകം എഴുതുകയാണെങ്കിൽ അതിൽ ശിവശങ്കറിനെക്കുറിച്ച് പലതും എഴുതേണ്ടിവരുമെന്നും അതിൽ പല രഹസ്യങ്ങൾ ഉണ്ടാകുമെന്നും അവർ പറഞ്ഞു. എന്നാൽ, ആരെയും ചെളിവാരിയെറിയാൻ കഴിയില്ലെന്ന് സ്വപ്ന വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ആദ്യ ദുബായ് യാത്രയ്ക്കു മുന്നോടിയായി ചില പാഴ്സലുകൾ അയയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ ആദ്യം വിളിച്ചതെന്ന് അവർ പറഞ്ഞു.
പിന്നീട്, അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തുകയായിരുന്നുവെന്ന് സ്വപ്ന വ്യക്തമാക്കി. കുടുംബത്തിലെ ഒരാളെപ്പോലെയായിരുന്ന അദ്ദേഹത്തിന് ഐഫോൺ നൽകി ചതിക്കേണ്ട ആവശ്യമില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ഐഫോൺ മാത്രമല്ല, അദ്ദേഹത്തിന് ഒട്ടേറെ സമ്മാനങ്ങൾ വേറെയും നൽകിയിട്ടുണ്ടെന്ന് സ്വപ്ന കൂട്ടിച്ചേർത്തു.
Post Your Comments