Latest NewsKeralaCinemaMollywoodNewsEntertainment

‘ദിലീപേട്ടനെ പിന്നിൽ നിന്ന് കുത്തുന്ന, കൂടെനിന്ന് എല്ലാം നേടിയവർ ഈ കാര്യം ഓർത്താൽ നന്ന്’: ജീവൻ ഗോപാലിന് പറയാനുള്ളത്

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ദിലീപിനെതിരെ വീണ്ടും കേസെടുക്കാന്‍ കാരണമായത്. ഇപ്പോള്‍ ദിലീപിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഭിനേതാവായ ജീവന്‍ ഗോപാല്‍. സത്യം കോടതിയില്‍ തെളിയട്ടെയെന്നും ദിലീപിനൊപ്പമാണ് താനെന്നും താരം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് ജീവന്‍ ദിലീപിന് പിന്തുണ അറിയിച്ചിട്ടുള്ളത്. മൈ ബോസ് അടക്കമുള്ള സിനിമയിൽ ജീവൻ തിളങ്ങിയിട്ടുണ്ട്.

‘കഷ്ടപ്പാടുകൾക്കിടയിൽ നിന്ന് സ്വപ്രയത്നത്തിലൂടെ ഉന്നതങ്ങളിൽ എത്തിയ ദിലീപേട്ടന് എന്റെ എല്ലാ പിന്തുണയും. സത്യം കോടതിയിൽ തെളിയട്ടെ. ചാനലുകളിൽ വന്നിരുന്ന് ദിലീപേട്ടനെതിരെ കവലപ്രസംഗം നടത്തി പിന്നിൽ നിന്ന് കുത്തുന്ന, കൂടെനിന്ന് എല്ലാം നേടിയവർ ഒരു കാര്യം ഓർക്കുക, നേരം ഇന്ന് കൊണ്ട് ഇരുട്ടി വെളുക്കില്ല.ഒന്ന് ആത്‍മപരിശോധന നടത്തിയാൽ നന്ന്’, ജീവൻ വ്യക്തമാക്കി.

Also Read:ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലെ ഭരണനിർവ്വഹണത്തിൽ റിപ്പോർട്ട് തേടി ജില്ലാ ആസൂത്രണ സമിതി: കാരണമിത്

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ദിലീപിനെതിരായ ഗൂഡാലോചന ആണെന്ന് എഴുത്തുകാരൻ കെ പി സുകുമാരൻ അടക്കമുള്ളവർ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു. നടിയുടെ പീഡനദൃശ്യം പകർത്താൻ ക്വട്ടേഷൻ കൊടുത്ത ‘മാഡം’ ആരാണ് എന്നും അവരെ കുറിച്ചു പോലീസ് എന്താണ് അന്വേഷിക്കാത്തതെന്നും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു. ആടിനെ പട്ടിയാക്കുന്നത് പോലെ മാധ്യമങ്ങൾ നിരന്തരം എഴുതി പൊതുസമൂഹവും കരുതുന്നത് ദിലീപ് ക്വട്ടേഷൻ കൊടുത്ത് പൾസർ സുനി നടിയെ പീഡിപ്പിച്ചു എന്നാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

‘ഇത് പോലെ വേറെയും നടികളെ പൾസർ സുനി തട്ടിക്കൊണ്ടു പോയി വീഡിയോ പകർത്താൻ ശ്രമിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു വീഡിയോ സംഘടിപ്പിക്കാൻ ദിലീപ് ക്വട്ടേഷൻ കൊടുക്കുമോ? അങ്ങനെയൊരു വീഡിയോ ദിലീപിന് എന്തിനാണ്? എന്നാൽ ഈ സംഭവം പിന്നീട് ദിലീപിനെ തകർക്കാൻ വേണ്ടി ആരൊക്കെയോ ചേർന്ന് ഗൂഢാലോചന നടത്തി ദിലീപിൽ ഗൂഢാലോചനക്കുറ്റം ആരോപിക്കുകയും ദിലീപിന്റെ ശത്രുക്കൾ എല്ലാം ഒന്നിക്കുകയുമായിരുന്നു’, എഴുത്തുകാരൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button