KeralaLatest NewsNews

കൃഷി ഇല്ല, അനധികൃതമായി വെള്ളം ഊറ്റുന്നതായി പരാതി: കിറ്റക്സിനെതിരെ നടപടിയുമായി ജലസേചന വകുപ്പ്

പാലക്കാട് : കിറ്റക്സ് കമ്പിനി അനധികൃതമായി ജലം ഊറ്റുന്നതായി ലഭിച്ച പരാതിയില്‍ നടപടിയുമായി ജലസേചന വകുപ്പ്. പെരിയാർ വാലി കാരുകുളം കനാലിൽ നിന്നുള്ള പൈപ്പുകൾ ഉടൻ നീക്കണമെന്നും ജലസേചന വകുപ്പ് കിറ്റക്സിന് നിര്‍ദ്ദേശം നല്‍കി.

കിറ്റക്സിന്റെ സ്ഥലത്ത് കൃഷി നടക്കുന്നില്ലെന്ന് ജലസേചന വകുപ്പ് കണ്ടെത്തി. കനാലിലേക്ക് മലിനജലം ഒഴുക്കുന്നുവെന്ന പരാതിയിലും നടപടി സ്വീകരിക്കും. കനാലിന് മുകളിലൂടെയുള്ള മാലിന്യപൈപ്പ് കിറ്റക്സ് ഉടൻ നീക്കണമെന്നാണ് ജലസേചന വകുപ്പിന്റെ നിര്‍ദ്ദേശം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് ജലസേചന വകുപ്പ് കിറ്റക്സിന് നോട്ടീസ് അയച്ചു.

Read Also  :  കൊവിഡ് അതിതീവ്ര വ്യാപനം: സോഷ്യൽ സൈക്കോ സപ്പോർട്ട് ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി

അതേസമയം, പെരിയാർവാലി കനാൽ സന്ദർശിക്കാനെത്തിയ കുന്നത്തുനാട് എംഎൽഎ ശ്രീനിജനും കിറ്റക്സ് തൊഴിലാളികളും തമ്മിൽ കഴിഞ്ഞ ദിവസം തർക്കം നടന്നിരുന്നു. പെരിയാർവാലി കനാലിലെ വെള്ളം നാട്ടുകാർക്ക് ലഭിക്കാത്തത് പരിശോധിക്കാനാണ് ശ്രീനിജൻ എത്തിയത്.  കനാലിലെ വെള്ളം കിറ്റക്സ് നിർമ്മാണ പ്രവർത്തികൾക്കായി ഉപയോഗിക്കുന്നുവെന്നും അത് ജലവിഭവ വകുപ്പ്  ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. എന്നാല്‍, ഇത്തരത്തിൽ വെള്ളം ഉപയോഗിക്കുന്നില്ലെന്നാണ് കിറ്റക്സ് കമ്പനിയുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button