ന്യൂഡൽഹി : ഇന്ത്യയില്‍ ഫെബ്രുവരി പതിനഞ്ചോടെ കോവിഡ് കേസുകൾ കുറയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 18 വയസിന് മുകളിലുള്ള 74 ശതമാനം ആളുകളും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു.15-18 പ്രായമുള്ള കുട്ടികളില്‍ 52 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also : തണ്ണിമത്തന്‍റെ ഗുണങ്ങൾ അറിയാം
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,06,064 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 20.75 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 439 മരണവും സ്ഥിരീകരിച്ചു. നിലവില്‍ രോഗമുക്തി നിരക്ക് 93.07 ശതമാനമാണ്. 22,49,335 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
Post Your Comments