Latest NewsNewsIndia

ബിജെപി വന്നതോടെ ഗുണ്ടകളും കുറ്റവാളികളും ഇല്ലാതായി, യുപി ഇപ്പോൾ വികസനക്കുതിപ്പിൽ: യോഗി ആദിത്യനാഥ്

ലക്‌നൗ : ബിജെപി അധികാരത്തിൽ വന്നതോടെ ഉത്തർപ്രദേശിൽ നിന്നും ഗുണ്ടകളും കുറ്റവാളികളും പൂർണമായും ഇല്ലാതായെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭരണക്കാലത്ത് സംസ്ഥാനത്തെ ജനങ്ങളാണ് ഗുണ്ടകളെ പേടിച്ച് സ്വന്തം മണ്ണ് വിട്ട് പോയത്. എന്നാൽ ബിജെപി വന്നതോടെ ഭരണകൂടത്തെ ഭയന്ന് ഗുണ്ടാ നേതാക്കൾ നാട് വിടാൻ തുടങ്ങിയെന്നും യോഗി പറഞ്ഞു.

ബിജെപി സർക്കാരിന് കുറ്റവാളി എന്നാൽ കുറ്റവാളി തന്നെയാണ്. അതിൽ മതമോ ജാതി വ്യത്യാസമോ കലർത്താറില്ല. അവരെ വെറുതെ വിടാറുമില്ല. പ്രയാഗ് രാജിൽ 100 ഏക്കർ സ്ഥലം മാഫിയകളുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത് പാവങ്ങൾക്ക് വീട് വെച്ച് നൽകിയത് ബിജെപി സർക്കാരാണെന്നും യോഗി പറഞ്ഞു. ബിജെപി സർക്കാരിന്റെ കീഴിൽ സ്ത്രീകൾ പൂർണമായും സുരക്ഷിതരാണെന്നും യോഗി വ്യക്തമാക്കി.

Read Also  :  അവസാന ഏകദിനത്തിലും ഇന്ത്യക്ക് തോൽവി, ഏകദിനപരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി

ഒരിക്കലും വികസിക്കില്ലെന്ന് ആളുകൾ ഉറപ്പിച്ച് പറഞ്ഞിരുന്ന ഉത്തർപ്രദേശ് ഇന്ന് വികസന മുന്നേറ്റത്തിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സ്ത്രീ സുരക്ഷ, കർഷക സഹായം,  എന്നീ കാര്യങ്ങളിൽ ഉത്തർപ്രദേശ് രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിൽ ഒന്നാണ്. 5 ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലിയും 1.61 കോടി യുവാക്കൾക്ക് സ്വകാര്യ ജോലിയും സഹായവും നൽകി കഴിഞ്ഞു. കേരളം, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴിൽ കാര്യത്തിൽ യുപി വളരെ മികച്ചതാണെന്നും യോഗി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button