KeralaLatest NewsNews

സഖാക്കളുടെ പോരാട്ടവീര്യത്തെ തോല്‍പ്പിക്കാന്‍ ആയിരം ജന്മമെടുത്താലും ഒരു മനോരമയ്ക്കും കഴിയില്ല: യു. പ്രതിഭ

വ്യക്തിപരമായ വേദനകളും ഇല്ലായ്മകളും പറഞ്ഞല്ല ഒരു തെരഞ്ഞെടുപ്പില്‍ മനുഷ്യരെ അഭിമുഖീകരിക്കേണ്ടത്, മറിച്ച് രാഷ്ട്രീയവും വികസനവും സാമൂഹ്യ പ്രവര്‍ത്തനവും പറഞ്ഞു കൊണ്ടായിരിക്കണം എന്നത് എനിക്ക് ബോധ്യമുണ്ടായിരുന്നു

കോഴിക്കോട്: തെരഞ്ഞടുപ്പില്‍ താന്‍ പരാജയപ്പെട്ടതായി മനോരമ വാര്‍ത്ത പുറത്തുവിട്ടതില്‍ കൂടുതല്‍ പ്രതികരണവുമായി കായംകുളം എം.എല്‍.എ യു. പ്രതിഭ. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെ മനോരമയും കേരള കൗമുദിയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും കായംകുളത്ത് തമ്പടിച്ചിരുന്നു എന്നാണ് പ്രതിഭ പറഞ്ഞത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതിഭ ഇക്കാര്യം പറയുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തെരഞ്ഞെടുപ്പില്‍ എങ്ങിനെയും എന്നെ തോല്‍പ്പിക്കുക എന്ന ഉദ്ദേശവുമായി മനോരമയും കേരള കൗമുദിയും മറ്റുചില ഓണ്‍ലൈന്‍ മാധ്യമങ്ങളും കായംകുളത്ത് തമ്പടിച്ചു കിടന്നു. വ്യക്തിപരമായ വേദനകളും ഇല്ലായ്മകളും പറഞ്ഞല്ല ഒരു തെരഞ്ഞെടുപ്പില്‍ മനുഷ്യരെ അഭിമുഖീകരിക്കേണ്ടത്, മറിച്ച് രാഷ്ട്രീയവും വികസനവും സാമൂഹ്യ പ്രവര്‍ത്തനവും പറഞ്ഞു കൊണ്ടായിരിക്കണം എന്നത് എനിക്ക് ബോധ്യമുണ്ടായിരുന്നു.

Read Also: മഠത്തിലെ ബൾബ് മാറ്റിയിടണമെന്ന് പറയാനല്ല കന്യാസ്ത്രീ കർദ്ദിനാളിനെ കണ്ടത്: തുറന്നടിച്ച് ഫാദർ അഗസ്റ്റിൻ വട്ടോലി

അതുകൊണ്ട് തന്നെ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന കണ്ണീര്‍ കഥകളില്‍ എന്നെ മനസ്സിലാക്കിയ ജനങ്ങള്‍ വീഴില്ല എന്നെനിക്കുറപ്പുണ്ടായി. ഞാന്‍ തോല്‍ക്കുമെന്നുറപ്പിച്ച് മനോരമയെഴുതിയ റിപ്പോര്‍ട്ടുകള്‍ എന്നെ അതിശയിപ്പിക്കുന്നില്ല. എന്നെ പരാജയപ്പെടുത്താന്‍ വേണ്ടി അവരിറക്കിയ വാര്‍ത്തകള്‍ അതിനേക്കാള്‍ ക്രൂരമായിരുന്നു. എത്ര കടുത്ത ദുഷ്പ്രചരണത്തിലും, വേട്ടയാടലുകളിലും ഞാന്‍ ഒരിഞ്ച് പിറകോട്ട് പോയില്ല, തളര്‍ന്നു പോയില്ല. എന്റെ ഒപ്പം നിന്ന എന്റെ പ്രിയ സഖാക്കളുടെ ആത്മവിശ്വാസം എന്റെ കരുത്തായി. സഖാക്കളുടെ പോരാട്ടവീര്യത്തെ തോല്‍പ്പിക്കാന്‍ ആയിരം ജന്മമെടുത്താലും ഒരു മനോരമയ്ക്കും കഴിയില്ല…

shortlink

Related Articles

Post Your Comments

Related Articles


Back to top button