ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന നീര് അങ്ങനെ തന്നെ മുടിയിൽ പുരട്ടാം. പക്ഷേ ചർമത്തിൽ ഉപയോഗിക്കുമ്പോൾ കുറച്ചു കൂടി ശ്രദ്ധവേണം. ഉള്ളിനീരിനൊപ്പം നാരങ്ങ, തൈര് ഇവയിലേതെങ്കിലും കലർത്തിയ ശേഷമേ ചർമത്തിൽ പുരട്ടാവൂ.
മിനറൽസ്, ആന്റി ഓക്സിഡന്റ്സ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ് ഉള്ളി. അതുകൊണ്ടുതന്നെ ചർമത്തെ രോഗങ്ങളിൽനിന്നു സംരക്ഷിക്കാനുള്ള കഴിവ് ഉള്ളിക്കുണ്ട്. ഈ വിറ്റാമിനുകൾ തന്നെയാണ് ചർമത്തിനുമേൽ ഒരു പാളിപോലെ പ്രവർത്തിച്ച് അൾട്രാവയലറ്റ് രശ്മികളിൽനിന്നു ചർമത്തെ സംരക്ഷിക്കുന്നത്.
ചർമത്തിനു ഹാനികരമാകുന്ന വിഷവസ്തുക്കളിൽ നിന്നെല്ലാം അതിനെ സംരക്ഷിക്കാനുള്ള കഴിവ് ഉള്ളിക്കുണ്ട്. ചർമത്തെ അണുബാധയിൽ നിന്നു സംരക്ഷിക്കാനും ചർമം ആരോഗ്യത്തോടെയും തിളക്കത്തോടെയുമിരിക്കാനും ഉള്ളി സഹായിക്കും. ഉള്ളിനീരിൽ നാരങ്ങനീരോ തൈരോ കലർത്തിയ മിശ്രിതം നേരിട്ടു ചർമത്തിൽ പുരട്ടാം.
ഉള്ളിനീരിൽ സൾഫർ നിറഞ്ഞ സൈറ്റോകെമിക്കൽസ് അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് ചർമത്തിനു സംഭവിക്കുന്ന കേടുപാടുകളെ നീക്കുകയും ചർമത്തിന് ചെറുപ്പം തോന്നാൻ സഹായിക്കുകയും ചെയ്യും. ദിവസവും ഉള്ളിനീര് ശരീരത്തിൽ പുരട്ടുന്നത് ശീലമാക്കിയാൽ അത് പ്രായം തോന്നിപ്പിക്കുന്ന പാടുകളെ മായ്ക്കുകയും ചർമത്തിലെ ചുളിവുകളെ അകറ്റുകയും ചെയ്യും.
കൊളാജിൻ ഉൽപാദനം വർധിപ്പിക്കുന്ന ഘടകങ്ങൾ ഉള്ളിയിലുണ്ട്. ഇത് തലയോട്ടിയിലെയും മുഖത്തെയും ചർമകോശങ്ങളെ കൂടുതൽ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. ഇത് ചർമത്തിലുണ്ടാകുന്ന അണുബാധകളെയും മറ്റു ചർമപ്രശ്നങ്ങളെയും അകറ്റുന്നു. മുടി നന്നായി വളരാൻ സഹായിക്കുന്നതിനൊപ്പം മുടി കൊഴിച്ചിലിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.
Post Your Comments