Latest NewsSaudi ArabiaNewsGulf

മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സൗദി രാജകുമാരി ജയില്‍ മോചിതയായി

റിയാദ്: മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സൗദി രാജകുമാരി ജയില്‍ മോചിതയായി. സൗദി രാജകുടുംബാംഗം ബസ്മ ബിന്ദ് സൗദ് ആണ് മോചിതയായത്. മനുഷ്യാവകാശ പ്രവര്‍ത്തകയും വ്യവസായിയുമായ 57കാരി ബസ്മ ബിന്ദ് സൗദ് തന്റെ മകളോടൊപ്പമാണ് തടവില്‍ കഴിഞ്ഞിരുന്നത്.

അല്‍ക്വസ്റ്റ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടനയാണ് രാജകുമാരിയുടേയും മകളുടേയും മോചന വിവരം ട്വീറ്റ് ചെയ്തത്. ‘2019 മാര്‍ച്ച് മുതല്‍ തടവിലുള്ള ബസ്മ ബിന്ദ് സൗദും അവരുടെ മകള്‍ സുഹൗദും ജേയില്‍ മോചിതരായി’, ട്വീറ്റില്‍ പറയുന്നു.

അതേസമയം, ജയില്‍ മോചിതയായ ശേഷം സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നന്ദി പറഞ്ഞുകൊണ്ട് രാജകുമാരി ആദ്യമായി പങ്കുവെച്ച ട്വീറ്റ് വൈറലായി. ‘കാരുണ്യവാനും കരുണാമയനുമായ ദൈവത്തിന്റെ നാമത്തില്‍ നമ്മുടെ ഭരണാധികാരിയായ മുഹമ്മദിനും അദ്ദേഹത്തിന്റെ കുടുംബത്തിനും കൂട്ടാളികള്‍ക്കും പ്രാര്‍ത്ഥനയും സമാധാനവും. ലോകനാഥനായ ദൈവത്തിന് സ്തുതി. സല്‍മാന്‍ രാജാവിനും കിരീടാവകാശിയായ ഹിസ് റോയല്‍ ഹൈനസ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും എന്റെ നന്ദി. ദൈവം അവരെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ’- രാജകുമാരി ട്വീറ്റ് ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button