തടി കുറയ്ക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിനായി പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ബ്രഡ്. ഡയറ്റ് പ്ലാനിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് ബ്രഡ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് തരം ബ്രഡുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ഗോതമ്പ് ബ്രഡ്
ഉയര്‍ന്ന അളവില്‍ സങ്കീര്‍ണ കാര്‍ബോഹൈഡ്രേറ്റും കുറഞ്ഞ അളവില്‍ പൂരിത കൊഴുപ്പും ധാരാളം പ്രോട്ടീനും പോഷകങ്ങളും ഫൈബറും അടങ്ങിയിട്ടുള്ള ഗോതമ്പ് ബ്രഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വെറും 3 ഗ്രാം പ്രോട്ടീനാണ് ഗോതമ്പ് ബ്രഡിൽ അടങ്ങിയിട്ടുള്ളത്.
Read Also : എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം :പുറത്ത് നിന്നെത്തിയവരാണ് ധീരജിനെ കുത്തിയതെന്ന് എം.എം. മണി
ഓട്സ് ബ്രഡ്
ധാരാളം പോഷകഗുണമുള്ള ഒന്നാണ് ഓട്സ് ബ്രഡ്. ശരീരഭാരം കുറയ്ക്കാനുള്ള ബ്രഡുകളില്‍ മികച്ചതാണ് ഓട്സ് ബ്രഡ്. കാര്‍ബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ള ഇവ വളരെ പതുക്കയെ ദഹിക്കൂ. വയറ് നിറഞ്ഞിരിക്കുന്നതായി തോന്നൽ ഉണ്ടാകും. അത് കൊണ്ട് തന്നെ അധികം വിശപ്പും ഉണ്ടാകില്ല. ഒരു ഓട്സ് ബ്രഡിൽ 5 ഗ്രാം ഫെെബറാണ് അടങ്ങിയിട്ടുള്ളത്.രാവിലെ ബ്രേക്ക്ഫാസ്റ്റായി ഓട്സ് ബ്രഡ് കഴിക്കാവുന്നതാണ്.
Read Also : തിരുവനന്തപുരത്ത് ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം : ഒമ്പതുപേർ പിടിയിൽ
എസീകിയല്‍ ബ്രഡ്
പേര് കേട്ട് ഞെട്ടരുത്. ബാര്‍ലി, ഗോതമ്പ്, പയര്‍, പരിപ്പ്, ചോളം എന്നിവ അടങ്ങിയുട്ടുള്ള ബ്രഡാണ് എസീകിയല്‍ ബ്രഡ്.ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഇവയില്‍ 18 അമിനോ ആസിഡുകള്‍ ഉണ്ട്. ദഹനം മെച്ചപ്പെടുത്തുകയും ധാതുക്കള്‍ ആഗിരണം ചെയ്യുന്നത് ഉയര്‍ത്തുകയും ചെയ്യും.
Post Your Comments