വണ്ണം കുറയ്ക്കുകയെന്നത് പ്രയാസകരമായ സംഗതി തന്നെയാണ്. പ്രത്യേകിച്ച് വയര്‍ കുറയ്ക്കല്‍. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനാവശ്യമായി വരാം. വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഏറ്റവുമാദ്യം പ്രാധാന്യം നല്‍കേണ്ടത് ഡയറ്റിന് തന്നെയാണ്.
ഭക്ഷണ സമയത്തിന്‍റെ ക്രമീകരണം, എന്തെന്ത് ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്, ഒഴിവാക്കേണ്ടത് എന്ന തീരുമാനം, ഭക്ഷണത്തിന്‍റെ അളവ് എന്നിവയെല്ലാം ഇതില്‍ ഘടകമായി വരാം. വണ്ണം കുറയ്ക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് അറിയാനാണ് അധികപേരും താല്‍പര്യപ്പെടാറ്. എന്നാല്‍ ഒഴിവാക്കേണ്ടവയ്ക്കൊപ്പം തന്നെ ചിലത് ചേര്‍ക്കുന്നതും ഏറെ നല്ലതാണ്.
ചില ഫുഡ്-കോംബോകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തും. കാരണം ഏതെല്ലാം ഭക്ഷണം ഒരുമിച്ച് കഴിക്കുന്നു എന്നതിനെ അനുസരിച്ച് കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങളെ ആഗിരണം ചെയ്യുന്ന കാര്യവും, ദഹനവുമെല്ലാം വ്യത്യാസപ്പെടാറുണ്ട്. ഇക്കാര്യങ്ങളെല്ലാം ശരീരവണ്ണത്തെ വലിയ രീതിയില്‍ സ്വാധീനിക്കാറുള്ളതാണ്.
എന്തായാലും ഇത്തരത്തില്‍ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില ഫുഡ്-കോംബോകളാണിനി പങ്കുവയ്ക്കുന്നത്.
ഉരുളക്കിഴങ്ങ് വണ്ണം കൂട്ടുമെന്നാണ് മിക്കവരും ചിന്തിക്കാറ്. എന്നാല്‍ മിതമായ അളവില് ഉരുളക്കിഴങ്ങ് കഴിക്കുന്നത് വണ്ണം കൂട്ടില്ല. ഇനി, ഇതിനൊപ്പം അല്‍പം കുരുമുളകുപൊടി കൂടി വിതറിയിട്ട് കഴിക്കുകയാണെങ്കില്‍ അത് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ ഭക്ഷണമാകും. ഉരുളക്കിഴങ്ങിലെ ഫൈബര്‍ ദഹനം എളുപ്പത്തിലാക്കുകയും അങ്ങനെ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ആക്കപ്പെടുത്തുകയും ചെയ്യുന്നു. കുരുമുളകിലുള്ള പെപ്പറിൻ എന്ന ഘടക കൊഴുപ്പടിയുന്ന കോശങ്ങള്‍ അധികമാകുന്നത് തടയുകയും ചെയ്യുന്നു.
വെള്ളക്കടല അഥവാ ചന്ന, സോസ് ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. സല്‍സ പോലുള്ള സോസാണ് ഉചിതം. പ്രോട്ടീൻ കാര്യമായ അടങ്ങിയ ചന്ന വണ്ണമുള്ളവര്‍ക്ക് വെല്ലുവിളിയാകാതിരിക്കാനാണ് ഒപ്പം സോസും ചേര്‍ക്കുന്നത്. സോസ് ചേര്‍ത്ത് കഴിക്കുമ്പോള്‍ മിതമായ അളവിലേ ചന്ന കഴിക്കാൻ സാധിക്കൂ. അതും ചിപ്സ് പോലുള്ള സ്നാക്സിന് പകരമാണ് ഇവ കഴിക്കേണ്ടത്. അങ്ങനെയാണിവ വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിന് പ്രയോജനപ്രദമാകുന്നത്.
കാപ്പി കഴിക്കുമ്പോള്‍ ഇതിലേക്ക് അല്‍പം കറുവപ്പട്ട ചേര്‍ക്കുന്നതും ഏറെ നല്ലതാണ്. കാരണം പട്ടയിലുള്ള ആന്‍റി- ഓക്സിഡന്‍റുകള്‍ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ആക്കപ്പെടുത്തുന്നു.
ചോറ് കഴിക്കുമ്പോള്‍ എപ്പോഴും മിതമായ അളവില്‍ മാത്രം കഴിക്കുക. ചോറിനൊപ്പം അല്‍പം ഗ്രീൻ പീസും കൂടി ചേര്‍ത്ത് കഴിക്കുക. ഈ ഫുഡ് കോംബോ ശരീരത്തിനാവശ്യമായ പ്രോട്ടീൻ ഉറപ്പുവരുത്തുന്നു. ഇത് ഒരു ഫുള്‍ മീല്‍ തന്നെയായി പരിഗണിക്കാം. വൈറ്റ് റൈസിന് പകരം ബ്രൗണ്‍ റൈസ് ഉപയോഗിക്കാനും ശ്രദ്ധിക്കുക.
Post Your Comments