ഉഡുപ്പി: വിവാദങ്ങൾക്കൊടുവിൽ ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി നൽകി ജില്ലാ കലക്ടർ. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് സര്‍ക്കാര്‍ വനിതാ കോളേജില്‍ പ്രിന്‍സിപ്പല്‍ വ്യത്യസ്തമായ ഉത്തരവ് പുറത്തിറക്കിയത്. ക്ലാസ് റൂമില്‍ ഹിജാബ് ധരിക്കാന്‍ അനുമതിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ രുദ്ര ഗൌഡ അറിയിച്ചത്. ഈ ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്.
Also Read:‘വെറും ശിവൻകുട്ടി അല്ല, ഞങ്ങളുടെ ശിവൻകുട്ടിയണ്ണൻ’: മന്ത്രിയെ പുകഴ്ത്തി സംവിധായകൻ എം.എ നിഷാദ്
ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാര്‍ത്ഥിനികളെ അധികൃതർ ക്ലാസില്‍ കയറ്റാതിരുന്നതോടെയാണ് പ്രശ്നങ്ങൾ കൂടുതലായത്. തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയും വിവരം പുറത്തറിയുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ട് പോവുകയായിരുന്നു. പിന്നീടാണ് വിദ്യാര്‍ത്ഥിനികളുടെ ഭരണഘടനാ പരമായ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന് പറഞ്ഞ് കളക്ടര്‍ രംഗത്തെത്തിയതും പ്രശ്നം പരിഹരിച്ചതും.
അതേസമയം, ഈ വാർത്ത സാമൂഹ്യമാധ്യമങ്ങൾ വഴി ധാരാളം ചർച്ചകൾക്ക് വഴിവച്ചിരുന്നു. വിദ്യാർത്ഥിനികളുടെ വസ്ത്ര സ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു ചർച്ചകൾ മുഴുവൻ പുരോഗമിച്ചിരുന്നത്.
Post Your Comments